കൊടുവള്ളി : കൊടുവള്ളി കിഴക്കോത്ത് വില്ലജ് ഓഫിസ് പരിസരത്ത് അനുഗ്രഹ കലാ സാംസ്കാരിക വേദി പ്രവർത്തകർ ഓഫിസിന്റെ അറ്റകുറ്റ പണിയുടെ ഭാഗമായി കൂട്ടിയിട്ടിരുന്ന മണ്ണ് ,കമ്പി ,കല്ല് തുടങ്ങിയവ മാറ്റുകയും കാട് മൂടി കിടന്ന ഓഫീസ് പരിസരം വൃത്തി ആക്കുകയും ചെയ്തു.
കല്ല് കമ്പി തുടങ്ങിയവ ഉടൻ തന്നേ ലേലം ചെയ്ത് നീക്കണമെന്ന് അനുഗ്രഹ ഭാരവാഹികൾ അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
ദിവസേന വില്ലജ് ഓഫിസിലേക്ക് വരുന്ന നൂറു കണക്കിന് ആളുകൾക്ക് വിശ്രമിക്കാനുള്ള സൗകര്യമൊരുക്കാനും കുടിവെള്ളത്തിനായി വാട്ടർ കൂളർ സ്ഥാപിക്കാനും ഓഫിസ് പരിസരത്ത് അലങ്കാര ചെടികൾ വെക്കുമെന്നും അനുഗ്രഹ ഭാരവാഹികൾ അറിയിച്ചു.
ക്ലബ് പ്രസിഡന്റ് മുഹമ്മദ്കുട്ടി , സെക്രെട്ടറി നിഷാദ് കോരോത്ത് എന്നിവർ ക്ളീനിംഗിന് നേതൃത്വം നൽകി.



0 Comments