LATEST

6/recent/ticker-posts

ഇനി പ്രതീക്ഷ വേണ്ട...;- വാഹനമോഡിഫിക്കേഷന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല





വാഹനമോഡിഫിക്കേഷന് അനുമതി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍.

മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വാഹനങ്ങളുടെ രൂപമാറ്റം കേന്ദ്ര നിയമങ്ങള്‍ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും വിധേയമായിരിക്കണമെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. അനധികൃത മോഡിഫിക്കേഷന് 5000 രൂപ വീതം പിഴ ഈടാക്കും.

 മെയ് 18 മുതല്‍ സെപ്റ്റംബര്‍ 30 വരെ അനധികൃത രൂപമാറ്റത്തിന് 5.53 കോടി രൂപ പിഴ ചുമത്തിയതായി മന്ത്രി സഭയില്‍ രേഖാമൂലം അറിയിച്ചു.
വാഹനമോഡിഫിക്കേഷന്‍ നടക്കില്ല എന്ന് സ്ഥിരീകരിക്കാന്‍ കഴിയുന്ന മറുപടിയായാണ് മന്ത്രിയുടെ രേഖാമൂലമുള്ള പരാമര്‍ശങ്ങള്‍ കണക്കിലാക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ വാഹനമോഡിഫിക്കേഷന് അനുമതി നല്‍കുമെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ വാഗ്ദാനം. അന്ന് മുതല്‍ തന്നെ വിഷയം കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തിന് കീഴില്‍ വരുന്നതാണെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു.

 എന്നാല്‍ കെ എന്‍ ബാലഗോപാലിന്റെ ചോദ്യങ്ങള്‍ക്ക് ഗതാഗത മന്ത്രി തന്നെ ഇപ്പോള്‍ നല്‍കുന്ന മറുപടി മുഖ്യമന്ത്രിയുടെ വാഗ്ദാനം വാഗ്ദാനമായി തന്നെ അവശേഷിക്കുമെന്ന് വ്യക്തമാക്കുന്നതാണ്. മോട്ടോര്‍ വാഹന നിയമത്തില സെക്ഷന്‍ 52 പ്രകാരം വാഹന ഉടമയ്ക്ക് ആര്‍സിയില്‍ ഒരു തരത്തിലുള്ള മാറ്റവും വരുത്താന്‍ കഴിയില്ല.

 അഥവാ നിറം അടക്കം ഉള്ളവ മാറ്റണമെങ്കില്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ അനുവദിക്കൂ എന്നും നിയമം വ്യക്തമാക്കുന്നുണ്ട്.


Post a Comment

0 Comments