കൊടുവള്ളി: ഇന്നലെ നിര്യാതനായ കൊടുവള്ളി പനക്കോട്, വാടിക്കൽ വരുവിൻകാലയിൽ കെ.സി. മൂസ്സഹാജിയുടെ മകൻ ജംഷിദ് വി.കെ.യുടെ (46) മയ്യിത്ത് നിസ്കാരം ഇന്ന് (തിങ്കൾ) ഉച്ചക്ക് 1.30 ന് വാടിക്കൽ മസ്ജിദിൽ നടക്കും
പരേതയായ സുബൈദയാണ് മാതാവ്.
ഭാര്യ: ഉമ്മു ഹബീബ കരീറ്റിപറമ്പ്
മക്കൾ: ഫാത്തിമ സനൂബിയ, ആയിഷ മിദ്വാ, മുഹമ്മദ് യാമീൻ.
സഹോദരങ്ങൾ: ജസ്ന കിഴക്കോത്ത്, ജാസ്മിന അണ്ടോണ, ജംഷീന അമ്പലവയൽ.
*ശ്രദ്ധിക്കുക: പ്രത്യേക അഭ്യർത്ഥന*
വി.കെ ജംഷിദ്-ന്റെ മയ്യിത്ത് നമസ്കാരത്തിനായി (ഉച്ചക്ക് 1:30ന് ) വാടിക്കൽ മസ്ജിദിലേക്ക് എത്തുന്നവർ പരമാവധി ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കണമെന്നും സമീപവാസികൾ കാൽനടയായി എത്താൻ ശ്രമിക്കണമെന്നും അഭ്യർത്ഥിക്കുന്നു. പരപ്പൻപോയിൽ–കത്തറമ്മൽ റോഡിൽ പണി നടക്കുന്നതിനാലും, വീട്ടിലേക്ക് കൂടുതൽ വാഹനങ്ങൾ എത്തുന്നത് മൂലം പാർക്കിങ്ങിന് കടുത്ത ബുദ്ധിമുട്ട് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാലുമാണിത്.എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
കൂടാതെ, പ്രദേശവാസികളായിട്ടുള്ള ആളുകൾ പരമാവധി വീട്ടിൽ നിന്നും അംഗശുദ്ധി വരുത്തി (വുളൂഅ് എടുത്ത്) നമസ്കാരത്തിന് എത്താൻ ശ്രദ്ധിക്കുമല്ലോ.
അതുപോലെ തന്നെ ബുസ്താനാബാദ്, തണ്ണിക്കുണ്ട് ഭാഗങ്ങളിൽ നിന്നും വാടിക്കൽ ഭാഗത്തേക്ക് പാതിരിപ്പറമ്പ് പാലം വഴി വരുന്ന ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഉച്ചക്ക് 1:30 വരെ പ്രസ്തുത റൂട്ടിലുള്ള ഗതാഗതം ഒഴിവാക്കി സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.



0 Comments