തിരുവനന്തപുരം: സംസ്ഥാനത്തെ നവംബർ മാസത്തെ റേഷൻ വിതരണം ഇന്ന് (നവംബർ 3) മുതൽ ആരംഭിച്ചു. ഒക്ടോബർ മാസത്തെ വിതരണം ഒക്ടോബർ 31ന് അവസാനിച്ചിരുന്നു. നവംബർ 1, 2 തീയതികളിൽ സ്റ്റോക്ക് ക്രമീകരണത്തിനായി റേഷൻ കടകൾക്ക് അവധിയായിരുന്നു.
ഈ മാസത്തെ പ്രധാന വിഹിതം:
വെള്ള കാർഡ്: 6 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ. (കഴിഞ്ഞ മാസം 4 കിലോ ആയിരുന്നു)
ബ്രൗൺ കാർഡ്: 2 കിലോ അരി അതേ നിരക്കിൽ.
അന്ത്യോദയ (AAY) കാർഡ്: 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യം. കൂടാതെ 3 പാക്കറ്റ് ആട്ട 7 രൂപ നിരക്കിൽ.
മുൻഗണനാ (PHH) കാർഡ്: ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യം. ഗോതമ്പിന് പകരം പരമാവധി 4 പാക്കറ്റ് ആട്ടയും ലഭിക്കും.
പൊതുവിഭാഗം: പൊതുവിഭാഗം കാർഡിന് 6 കിലോ അരിയും സ്ഥാപന കാർഡിന് 2 കിലോ അരിയും കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. ഈ വിഭാഗങ്ങൾക്ക് 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിലും ലഭിക്കും. എൻ.പി.എസ്, എൻ.പി.എൻ.എസ്, എൻ.പി.ഐ കാർഡുകൾക്ക് സ്റ്റോക്കിനനുസരിച്ച് 4 കിലോ വരെ ആട്ടയും അനുവദിച്ചിട്ടുണ്ട്.
നീല, വെള്ള, ബ്രൗൺ കാർഡ് ഉടമകൾക്ക് സ്പെഷ്യൽ വിഹിതമായി 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അതത് താലൂക്കുകളിലെ സ്റ്റോക്കിനനുസരിച്ചായിരിക്കും വിതരണം.
2026 ഒക്ടോബർ-നവംബർ-ഡിസംബർ പാദത്തിലെ മണ്ണെണ്ണ വിഹിതവും അനുവദിച്ചിട്ടുണ്ട്. വൈദ്യുതിയുള്ള വീടുകളിലെ എ.എ.വൈ കാർഡിന് ഒരു ലിറ്ററും PHH, NPS, NPNS കാർഡുകൾക്ക് അര ലിറ്ററും ലഭിക്കും. വൈദ്യുതിയില്ലാത്ത വീടുകളിലെ കാർഡുകൾക്ക് 6 ലിറ്റർ മണ്ണെണ്ണയാണ് അനുവദിച്ചിട്ടുള്ളത്.



0 Comments