LATEST

6/recent/ticker-posts

പാലക്കാട്– കോഴിക്കോട് ഗ്രീൻ ഫീൽഡ് ദേശീയപാത നിർമാണം പ്രതിസന്ധിയിൽ




മലപ്പുറം:പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ 120.845 കിലോമീറ്റർ കടന്നു പോകുന്ന ദേശീയ പാതയുടെ നിർമാണം കടുത്ത പ്രതിസന്ധിയിൽ. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി. വിഷയം ഉന്നയിച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.

പദ്ധതിക്കായി ആവശ്യമായ ഭൂമിയിൽ ഭൂരിഭാഗവും സർക്കാർ ഇതിനകം ഏറ്റെടുത്തിട്ടുണ്ടെങ്കിലും നിർമാണം നിലയിൽ പൂർത്തിയാകാതെ സ്തംഭിച്ച അവസ്ഥയിലാണ്. വിഷയം ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണെന്നും തങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ലെന്നുമുള്ള നിലപാടാണ് ദേശീയപാത അതോറിറ്റി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ആവശ്യപ്പെട്ടു. നിർമാണം ഇനിയും വൈകിയാൽ പദ്ധതി ഉപേക്ഷിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അത് ഒരിക്കലും തിരിച്ചെടുക്കാനാകാത്ത വലിയ നഷ്ടമായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


Post a Comment

0 Comments