LATEST

6/recent/ticker-posts

അസ്മി ആർട്ടാലിയ കലോത്സവത്തിൽ സെക്കൻഡ് റണ്ണറപ്പായി ദാറുൽ ഹുദാ ഇംഗ്ലീഷ് സ്കൂൾ




കൊടുവള്ളി: പേരാമ്പ്ര സോൺ ആർട്ടാലിയ ആർട്സ് ഫെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സെക്കൻഡ് റണ്ണറപ്പ് നേട്ടം കരസ്ഥമാക്കിയ ഈസ്റ്റ് കിഴക്കോത്ത് ദാറുൽ ഹുദാ ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു.

അനുമോദന ചടങ്ങിൽ കെ. ചെറിയ അബു ഹാജി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജസീറ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സ്ഥാപന ഭാരവാഹികളായ കെ.കെ.എച്ച്. അബ്ദുറഹ്മാൻ, ഇ.കെ. മുഹമ്മദ് ഹാജി, പ്രിൻസിപ്പൽ ബുഷ്റ എന്നിവർ സംസാരിച്ചു.

കലോത്സവത്തിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അഭിനന്ദിക്കുകയും തുടർന്നും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ആശംസകൾ നേരുകയും ചെയ്തു.

Post a Comment

0 Comments