തിരുവനന്തപുരം: സോളാർ ഉത്പാദകർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രവും. ലാഭകരമായ നെറ്റ് മീറ്ററിങ് ഉപയോഗിക്കുന്നതിന്റെ പരിധി നിയന്ത്രിക്കാനും പ്രത്യേക ചാർജ് ചുമത്താനും സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകള്‍ക്ക് അധികാരം നല്‍കും വിധം ചട്ടത്തില്‍ മാറ്റം വരുത്തും.ഇതിന്റെ കരട് പുറത്തിറക്കി. ബാറ്ററി സ്റ്റോറേജ് സംവിധാനവും നിർബന്ധമാക്കി. ഇതിന്റെ പരിധി കമ്മിഷനുകള്‍ക്ക് തീരുമാനിക്കാം. കേരളത്തിലെ റെഗുലേറ്ററി കമ്മിഷൻ പുറത്തിറക്കിയ സോളാർ വൈദ്യുതി ഉത്പാദനച്ചട്ടങ്ങളെ പിന്തുണയ്ക്കുന്നതാണ് ഭേദഗതി. ഇത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇവ നടപ്പായാല്‍ സോളാർ ഉത്പാദകരില്‍ പല വിഭാഗങ്ങള്‍ക്കും നിലവില്‍ കിട്ടിക്കൊണ്ടിരിക്കുന്ന ലാഭം കുറയും. അടയ്‌ക്കേണ്ട ബില്‍ കൂടും.
വൈദ്യുതി സംബന്ധിച്ച പരാതി പരിഹാര സംവിധാനം ശക്തമാക്കണമെന്നും കരടിലുണ്ട്. പുരപ്പുറത്തല്ലാതെ പരിസരത്തുള്ള മറ്റിടങ്ങളിലും സോളാർ നിലയങ്ങള്‍ സ്ഥാപിക്കാം. അനുവദനീയമായ ലോഡിലും കൂടുതല്‍ ഉത്പാദനശേഷിയുള്ള നിലയം സ്ഥാപിക്കാം. 10 കിലോവാട്ടില്‍ കൂടുതലുള്ള എല്ലാവർക്കും 2028 ഏപ്രില്‍ ഒന്നുമുതല്‍ വിവിധ സമയങ്ങളില്‍ നിരക്കുകളില്‍ വ്യത്യാസം വരുന്ന ടി.ഒ.ഡി. താരിഫ്. ഉപഭോക്താക്കളുടെ വൈദ്യുതി ബില്‍ പതിവില്‍നിന്ന് അഞ്ചിരട്ടി കൂടിയാലും അഞ്ചിലൊന്നായി കുറഞ്ഞാലും വിതരണക്കമ്പനി സ്വമേധയാ പരിശോധിച്ച് പരിഹരിക്കണം.



0 Comments