LATEST

6/recent/ticker-posts

മെസി തട്ടിപ്പ്: മുൻ മന്ത്രിയെ പ്രതിയാക്കാൻ ഉത്തരവ്




തിരുവനന്തപുരം :അർജന്റീന ടീമിനെയും ലയണൽ മെസിയെയും കേരളത്തിൽ എത്തിക്കാനെന്ന പേരിൽ നടത്തിയ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ അഴിമതി നിരോധന നിയമം ചുമത്തി കേസെടുക്കാൻ ആഭ്യന്തര വകുപ്പ് അനുമതി നൽകി. ഗവർണർ അനുമതി നൽകിയ പശ്ചാത്തലത്തിലാണിത്. എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാവും അന്വേഷിക്കുക. മുൻ മന്ത്രിയെ പ്രതിചേർക്കാൻ അനുമതി നൽകി ആഭ്യന്തര വകുപ്പ് രാത്രിയോടെ ഉത്തരവിറക്കി.

അഴിമതി നിരോധന നിയമത്തിലെ നാലുവകുപ്പുകളാണ് ചുമത്തുകയെന്നാണ് സൂചന. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളും ഇക്കൂട്ടത്തിലുണ്ടാവും.




Post a Comment

0 Comments