LATEST

6/recent/ticker-posts

കോഴിക്കോട് നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം




കോഴിക്കോട് ബീച്ചിൽ രാഷ്ട്രീയ പാർട്ടി സംഘടിപ്പിക്കുന്ന മഹാറാലിയോടനുബന്ധിച്ച് നവംബർ 7 *ശനിയാഴ്ച വൈകിട്ട് 3 മണി* മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.

📍 റാലിയിൽ പങ്കെടുക്കാനെത്തുന്ന വാഹനങ്ങൾക്കുള്ള ക്രമീകരണങ്ങൾ

▶️ എലത്തൂർ – പാവങ്ങാട് ഭാഗത്തുനിന്ന് വരുന്നവർ:
ക്രിസ്ത്യൻ കോളേജ് ജംഗ്ഷനു സമീപം ആളുകളെ ഇറക്കിയശേഷം ഗാന്ധി റോഡ് വഴി ബട്ട് റോഡ് ബീച്ച് ഭാഗത്ത് വാഹനങ്ങൾ പാർക്ക് ചെയ്യണം.

▶️ കാരപ്പറമ്പ് – കുന്ദമംഗലം – മലാപ്പറമ്പ് ഭാഗത്തുനിന്ന് വരുന്നവർ:
എരഞ്ഞിപ്പാലം ജംഗ്ഷൻ – സരോവരം ജംഗ്ഷൻ വഴി അശോകപുരം ജംഗ്ഷനിൽ ആളുകളെ ഇറക്കിയശേഷം ഗാന്ധി റോഡ് വഴി ബട്ട് റോഡ് ബീച്ച് ഭാഗത്ത് പാർക്ക് ചെയ്യണം.

▶️ മെഡിക്കൽ കോളേജ് – തൊണ്ടയാട് ഭാഗത്തുനിന്ന് വരുന്നവർ:
അരയിടത്തുപാലം അണ്ടർപാസ് – സരോവരം ജംഗ്ഷൻ വഴി അശോകപുരം ജംഗ്ഷനിൽ ആളുകളെ ഇറക്കിയശേഷം ഗാന്ധി റോഡ് വഴി നോർത്ത് ബീച്ച് ഭാഗത്ത് പാർക്ക് ചെയ്യണം.

▶️ രാമനാട്ടുകര – ഫറോക്ക് – ബേപ്പൂർ – മീഞ്ചന്ത – മാങ്കാവ് ഭാഗത്തുനിന്ന് വരുന്നവർ:
പുതിയറ – അരയിടത്തുപാലം അണ്ടർപാസ് – സരോവരം ജംഗ്ഷൻ വഴി അശോകപുരം ജംഗ്ഷനിൽ ആളുകളെ ഇറക്കിയശേഷം ഗാന്ധി റോഡ് വഴി സൗത്ത് ബീച്ച് / കോതി ബീച്ച് ഭാഗത്ത് പാർക്ക് ചെയ്യണം.

⚠️ പ്രധാന നിയന്ത്രണങ്ങൾ

• ഗാന്ധി റോഡ് ജംഗ്ഷൻ മുതൽ കോർപ്പറേഷൻ ഓഫീസ് വരെയുള്ള ബീച്ച് റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കില്ല.

• വൈകിട്ട് 4 മണി മുതൽ മാനാഞ്ചിറ – സി.എച്ച്. ഫ്ലൈഓവർ വഴി ബീച്ചിലേക്കും തിരിച്ചുമുള്ള വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും.

• വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കും മറ്റ് അത്യാവശ്യ യാത്രകൾക്കും നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്ര ക്രമീകരിക്കണം.

🚗 യാത്രക്കാർ ശ്രദ്ധിക്കുക:
നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങളോട് സഹകരിക്കുകയും യാത്രകൾ മുൻകൂട്ടി ക്രമീകരിക്കുകയും ചെയ്യുക.

അറിയിപ്പ്: അസിസ്റ്റന്റ് പോലീസ് കമ്മീഷണർ, സിറ്റി ട്രാഫിക്, കോഴിക്കോട് സിറ്റി.


Post a Comment

0 Comments