LATEST

6/recent/ticker-posts

പാലിനും മുട്ടയ്ക്കും വില കൂടി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ




പാലിന്റെയും മുട്ടയുടെയും പച്ചക്കറികളുടെയും വില വർധന കാരണം സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് പ്രതിസന്ധിയിൽ.വിപണിയിലെ വിലക്കനുസരിച്ച് സർക്കാർ അനുവദിക്കുന്ന തുക വർധിപ്പിക്കാത്തതിനാലാണ് സ്കൂളുകൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവുന്നത്. ഉച്ച ഭക്ഷണ പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം മുട്ടയും രണ്ടു ദിവസം പാലും വിദ്യാർത്ഥികൾക്ക് നൽകണമെന്നാണ് നിർദേശം. എന്നാൽ മുട്ടയുടെ വില ഏഴ് രൂപ വരെ എത്തിയിട്ടും ഒരു മുട്ടക്ക് സർക്കാർ അനുവദിക്കുന്നത് ആറ് രൂപ മാത്രമാണ്. ഓരോ മുട്ടയിലും ഒരു രൂപയുടെ അധിക ബാധ്യത സ്കൂളുകൾ വഹിക്കേണ്ടി വരുന്നു. പാലിന്റെ കാര്യത്തിലും പ്രതിസന്ധിയുണ്ട്. ക്ഷീര സംഘങ്ങളിൽ നിന്ന് നേരിട്ട് വാങ്ങുമ്പോൾ ലിറ്ററിന് 60 രൂപയും പുറത്ത് നിന്ന് വാങ്ങുമ്പോൾ 65 രൂപയും നൽകണം. എന്നാൽ സർക്കാർ അനുവദിക്കുന്ന തുക ലിറ്ററിന് 52 രൂപ മാത്രമാണ്. ഇതോടെ പാലിനും സ്കൂളുകൾ സ്വന്തം നിലയിൽ അധിക തുക കണ്ടെത്തേണ്ട സ്ഥിതിയാണ്. കൂടുതൽ വിദ്യാർത്ഥികളുള്ള സ്കൂളിലാണ് വലിയ സാമ്പത്തിക പ്രതിസന്ധി. ഇതിന് പുറമെ പച്ചക്കറി വില വർധനയും ഉച്ച ഭക്ഷണ വിതരണത്തിന്റെ ചിലവ് ഉയർത്തിയിട്ടുണ്ട്. സർക്കാർ അനുവദിക്കുന്ന തുകയും വിപണിയിലെ യഥാർത്ഥ വിലയും തമ്മിലുള്ള അന്തരം നികത്താൻ നടപടി വേണമെന്നാണ് ഉച്ച ഭക്ഷണ വിതരണ ചുമതലയുള്ള അധ്യാപകരുടെ ആവശ്യം.




Post a Comment

0 Comments