ശബരിമല:മണ്ഡലകാലത്തെ ആദ്യ ആറുദിവസങ്ങളിൽ ശബരിമലയിലെത്തിയ തീർഥാടകരുടെ എണ്ണത്തിൽവലിയ ഇടിവ്. കഴിഞ്ഞ വർഷം ഇതേസമയം എത്തിയ തീർഥാടകരുടെ എണ്ണത്തിന്റെ പകുതി പേർ മാത്രമാണ് ഇത്തവണ എത്തിയത്.
2025ൽ നട തുറന്ന ശേഷമുള്ള ആദ്യ ആറ് ദിവസം എത്തിയത് 5.10 ലക്ഷം പേരാണെങ്കിൽ ഇത്തവണ അത് 2.71 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 2.38 ലക്ഷം തീർഥാടകരാണ് ഇത്തവണ കുറഞ്ഞത്.
ശബരിമലയിലെത്തിയ തീർഥാടകരുടെ എണ്ണത്തിൽവലിയ ഇടിവ്. കഴിഞ്ഞ വർഷം ഇതേസമയം എത്തിയ തീർഥാടകരുടെ എണ്ണത്തിന്റെ പകുതി പേർ മാത്രമാണ് ഇത്തവണ എത്തിയത്.
2025ൽ നട തുറന്ന ശേഷമുള്ള ആദ്യ ആറ് ദിവസം എത്തിയത് 5.10 ലക്ഷം പേരാണെങ്കിൽ ഇത്തവണ അത് 2.71 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ 2.38 ലക്ഷം തീർഥാടകരാണ് ഇത്തവണ കുറഞ്ഞത്.
ഞായറാഴ്ച ദർശനം നടത്തിയത് 60,003 പേർ മാത്രമാണെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.കഴിഞ്ഞ വർഷം ആദ്യ ദിവസം 55312 തീർഥാടകരാണ് ദർശനം നടത്തിയത്. എന്നാൽ ഈ വർഷം ഇത് 24875 ആയി കുറഞ്ഞു. അതേസമയം, വെർച്വൽ ക്യൂ ബുക്കിങിൽ ഉടൻ കടുത്ത നിയന്ത്രണങ്ങൾ ഇല്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
അതിനിടെ അരവണ വിൽപ്പനയിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലേറെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം ഇതേ സമയത്തിനുള്ളിൽ 17 ലക്ഷം ഡപ്പി വിറ്റ സ്ഥാനത്ത് ഇത്തവണ എട്ട് ലക്ഷത്തോളം ഡപ്പികൾ മാത്രമാണ് ഇതുവരെ വിറ്റഴിച്ചത്. ഭക്തരുടെ എണ്ണത്തിലെ കുറവാണ് അരവണ വിൽപ്പനയെയും ബാധിച്ചതെന്ന് ദേവസ്വം ജീവനക്കാർ പറയുന്നു.
നടവരവിലും ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്.



0 Comments