LATEST

6/recent/ticker-posts

മന്ത്രിമാരുടെ ഔദ്യോഗിക യാത്രകൾ സുഗമമാക്കുന്നു; 24 പുതിയ ഇന്നോവ കാറുകൾ വാങ്ങാൻ അനുമതി





തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാർക്കായി പുതിയ യാത്രാസൗകര്യമൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി 24 പുതിയ ഇന്നോവ കാറുകൾ വാങ്ങുന്നതിന് മന്ത്രിസഭ ഔദ്യോഗിക അനുമതി നൽകി. 9.6 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ വകയിരുത്തിയിട്ടുള്ളത്.
കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിൽ മന്ത്രിമാർ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് കാലപ്പഴക്കം സംഭവിച്ചതിനാലാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് വിശദീകരണം. മന്ത്രിമാരുടെ പഴയ വാഹനങ്ങൾക്ക് ഇടയ്ക്കിടെ തകരാറുകൾ സംഭവിക്കുന്നത് യാത്രകളെ ബാധിക്കാറുണ്ട്. നേരത്തെ മന്ത്രിമാർ പുതിയ വാഹനം വാങ്ങില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. വാഹനങ്ങളുടെ അവസ്ഥയും യാത്രാ സൗകര്യവും കണക്കിലെടുത്താണ് ഇപ്പോൾ തീരുമാനം മാറ്റിയിരിക്കുന്നത്.





Post a Comment

0 Comments