തിരുവനന്തപുരം:സംസ്ഥാനത്ത് അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മദ്യപിച്ച് വാഹനമോടിക്കുക, പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്കെതിരെയും കർശന നിയമനടപടികൾ ഉണ്ടാകും. ജുവനൈൽ ജസ്റ്റിസ് ആക്ട് നൽകുന്ന സംരക്ഷണത്തിൻ്റെ മറവിൽ എന്തുമാകാമെന്ന് ആരും കരുതേണ്ടതില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഇത്തരം കാര്യങ്ങൾ ഇനിമുതൽ അനുവദിക്കില്ല. ജുവനൈൽ ജസ്റ്റിസ് ആക്ട് നൽകുന്ന സംരക്ഷണം ഉണ്ടെന്നതുകൊണ്ട് എന്ത് കുറ്റം ചെയ്താലും രക്ഷപ്പെടാമെന്ന് വിചാരിക്കരുത്. ആവശ്യമെങ്കിൽ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടികൾക്ക് വാഹനം കൈമാറരുതെന്ന് രക്ഷിതാക്കളോട് അദ്ദേഹം കർശനമായി നിർദേശിച്ചു.
സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നതും, അതിൽ തന്നെ ചിലർ മദ്യപിച്ച അവസ്ഥയിലായിരുന്നതും അടുത്തിടെ സംസ്ഥാനത്ത് നടന്ന പല ദാരുണ മരണങ്ങൾക്കും കാരണമായിരുന്നു. മദ്യപിച്ചോ ലഹരിവസ്തുക്കൾ ഉപയോഗിച്ചോ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. മദ്യപിച്ചുള്ള ഡ്രൈവിങ് തടയാൻ സംസ്ഥാനത്തുടനീളം പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
സ്കൂൾ ബസ് ഡ്രൈവർമാർക്കും ഈ മുന്നറിയിപ്പ് ബാധകമാണ്. കുട്ടികളെ കൊണ്ടുപോകുന്നതിനിടെ മദ്യപിച്ച അവസ്ഥയിലായിരുന്ന 57 ഡ്രൈവർമാരെ അടുത്തിടെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ചക്കരക്കൽ വാർത്ത. രാവിലെ കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന രക്ഷിതാക്കളുടെ ആശങ്കകൾ നാം മനസ്സിലാക്കണം. ബസ് ഓടിക്കുന്ന ഡ്രൈവർ മദ്യപിച്ച അവസ്ഥയിലാണെങ്കിൽ അത് വലിയ അപകടങ്ങൾക്ക് വഴിവെക്കും. അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.



1 Comments
Kannur rootil odunna chuvppan busukal roadil beekara anthreeksham sristichanu pokunnath orpad apakagal maranagal verunnath kadal pediyanu ithokke nirthiikan valla vazhiyum
ReplyDelete