LATEST

6/recent/ticker-posts

സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് ;വെള്ളിക്ക് ഗ്രാമിന് 205 രൂപ




കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. പവന് 80 രൂപ വര്‍ധിച്ച് 1,05,280 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 13,160 രൂപയുമായി. ഇന്നലെ 1,05,200 രൂപയായിരുന്നു പവന്‍ വില.

18 കാരറ്റ് സ്വര്‍ണത്തിന് പവന് 86,160 രൂപയും ഗ്രാമിന് 10,770 രൂപയുമാണ് വില. 14 കാരറ്റ് സ്വര്‍ണത്തിന് പവന് 86,160 രൂപയും ഗ്രാമിന് 8425 രൂപയുമാണ്. വെള്ളിക്ക് ഗ്രാമിന് 205 രൂപയും 10 ഗ്രാമിന് 2050 രൂപയുമായി.

യുഎസ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് തിരിച്ചടിയേറ്റതിന് പിന്നാലെ സ്വര്‍ണത്തിന് വന്‍ വിലവര്‍ധനവുണ്ടായിരുന്നു. പവന് 2360 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. എന്നാല്‍ ഇന്നലെ വിലയിടിഞ്ഞു. പിന്നാലെയാണ് ഇന്ന് നേരിയ വര്‍ധനവുണ്ടായത്.

ആഗോളവിപണിയില്‍ നേരിയ ഇടിവിലാണ് സ്വര്‍ണവ്യാപാരം. സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 37 ഡോളര്‍ കുറഞ്ഞ് 4065 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം. വെള്ളി 0.77 ശതമാനത്തോളം ഇടിഞ്ഞ് 51.95 ശതമാനം എന്ന നിലയിലുമാണ്.


Post a Comment

0 Comments