സുരക്ഷിതമായി സൂക്ഷിക്കാനെന്ന പേരിൽ ചെയ്യുന്ന ലാമിനേഷൻ ഉപരിപഠനത്തിനും വിദേശ ജോലിക്കും ഉൾപ്പെടെ തടസ്സമായേക്കാം
തിരുവനന്തപുരം: എസ്.എസ്.എൽ.സി ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും പ്രധാന ഔദ്യോഗിക രേഖകളും ലാമിനേറ്റ് ചെയ്യുന്നത് ഭാവിയിൽ പ്രശ്നങ്ങൾക്ക് ഇടയാക്കാമെന്ന് മുന്നറിയിപ്പ്.
സുരക്ഷിതമായി സൂക്ഷിക്കാനെന്ന ഉദ്ദേശ്യത്തോടെ പലരും ലാമിനേഷൻ ചെയ്യാറുണ്ടെങ്കിലും, വിദേശ പഠനം, ജോലി, എംബസി അറ്റസ്റ്റേഷൻ, അപ്പോസ്റ്റിൽ, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ തുടങ്ങിയ നടപടിക്രമങ്ങളിൽ ഇത് തടസ്സമാകാൻ സാധ്യതയുണ്ട്. ഒപ്പ്, മുദ്ര, പേപ്പറിന്റെ സ്വഭാവം എന്നിവ പരിശോധിക്കേണ്ട സാഹചര്യങ്ങളിലും പിൻവശത്ത് ഔദ്യോഗിക രേഖപ്പെടുത്തലുകൾ നടത്തേണ്ടിവരുമ്പോഴും ലാമിനേഷൻ ബുദ്ധിമുട്ടുണ്ടാക്കാം.
എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, മാർക്ക് ലിസ്റ്റുകൾ, മറ്റ് വിദ്യാഭ്യാസ രേഖകൾ എന്നിവ ലാമിനേറ്റ് ചെയ്യാതെ ട്രാൻസ്പേരന്റ് ക്ലിയർ സ്ലീവ്, ലീഫ് ഫയൽ, ഡോക്യുമെന്റ് ഫോൾഡർ എന്നിവയിൽ സൂക്ഷിക്കുന്നതാണ് ഉചിതം.
ഒരു ചെറിയ മുൻകരുതൽ ഭാവിയിലെ വലിയ പ്രതിസന്ധികൾ ഒഴിവാക്കാം. പ്രധാന രേഖകൾ ലാമിനേറ്റ് ചെയ്യുന്നതിന് മുമ്പ് ഒരിക്കൽ കൂടി ആലോചിക്കുക.



0 Comments