LATEST

6/recent/ticker-posts

കൊടുവള്ളിയിൽ 12-കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം: മൂന്ന് പ്രതികളിൽ ഒരാളായ പിതൃസഹോദരൻ അബ്ദുൽ റസാഖ് കീഴടങ്ങി








​കൊടുവള്ളി: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ആവിലോറ കാരക്കാട് വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12 വയസ്സുകാരനെ ക്രൂരമായി ഉപദ്രവിച്ച കേസിൽ കുട്ടിയുടെ പിതൃസഹോദരൻ കാരക്കാട് സ്വദേശി അബ്ദുൽ റസാഖ് കൊടുവള്ളി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി.

​വാച്ച് കാണാതായെന്ന് ആരോപിച്ച് കുട്ടിയുടെ കണ്ണിൽ മുളകുവെള്ളമൊഴിക്കുകയും കാലിലെ നഖങ്ങൾക്കിടയിൽ ഈർക്കിൽ തുളച്ചുകയറ്റുകയും ചെയ്തതടക്കമുള്ള അതിക്രൂരമായ പീഡനമാണ് അരങ്ങേറിയത്. സംഭവം പുറത്തുവന്നതിനു പിന്നാലെ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് കൊടുവള്ളി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി മുന്നോട്ടുപോകുന്നതിനിടയിലാണ് ഇപ്പോൾ പിതൃസഹോദരൻ സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

​ആകെ മൂന്ന് പ്രതികളുള്ള കേസിൽ മൂന്നാമനായ അബ്ദുൽ റസാഖിന്റെ മകൻ ഇതിനകം വിദേശത്തേക്ക് കടന്നതായാണ് വിവരം. വിദേശത്തേക്ക് കടന്ന ഇയാൾക്കായുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. അതേസമയം, കേസിൽ ഉൾപ്പെട്ട റസാഖിന്റെ ഭാര്യയെ ഉടൻ തന്നെ പൊലീസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് സൂചന.


Post a Comment

0 Comments