LATEST

6/recent/ticker-posts

തകർന്ന കുരിക്കൽ തൊടുക നടപ്പാലം പിജി മുഹമ്മദ്‌ സന്ദർശിച്ചു




കത്തറമ്മൽ :അര നൂറ്റാണ്ടോളം കാലമായി കിഴകോത്ത് ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ കുരിക്കൽ തൊടുക പ്രദേശത്തെയും താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ ഈർപ്പോണ യെയും തമ്മിൽ ബന്ധിപ്പിക്കുന്ന കുരിക്കൽ തൊടുകയിൽ നടപ്പാലം തകർന്നു ഈർപ്പോണ യിൽ നിന്നും വലിയപറമ്പ, ചോയിമഠം എന്നിവിടങ്ങളിലെ സ്കൂളുകളിലേക്കും കുരിക്കൽ തൊടുക ജുമാ മസ്ജിദിലേക്കും വിദ്യാർത്ഥികളും മറ്റു ജനങ്ങളും സ്ഥിരമായി സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന പൂനൂർ പുഴക്ക് കുറുകെ യുള്ള കവുങ്ങിൽ തീർത്ത നാൽപത്തി അഞ്ചോളം മീറ്റർ നീളം ഉള്ള നടപ്പാലംആണ് കഴിഞ്ഞദിവസം പൂനൂർപുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകിയപ്പോൾ തകർന്നത്.
വർഷത്തിലും നാട്ടുകാര് പിരിവ് എടുത്തും ഗ്രാമ പഞ്ചായത്ത് നൽകുന്ന ചെറിയ സഹായത്താലും അറ്റക്കുറ്റ പണികൾ നടത്തി സംരക്ഷിച്ചു വരുന്നദായിരുന്നു. പാലം ജില്ലാ പഞ്ചായത്ത് മെബർ പിജി മുഹമ്മദ്‌ സന്ദർശിച്ചു. ജില്ല പഞ്ചായത്തിൽ നിന്നും പുതിയ പാലം നിർമ്മിക്കുന്നതിന് ആവശ്യമായ ഫണ്ട്‌ ലഭ്യ മാകുമെന്ന് ഉറപ്പ് നൽകി, നാലാം വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഉനൈസത്ത് കെ കെ, മൂന്നാം വാർഡ് മെമ്പർ കെ കെ ജബ്ബാർ മാസ്റ്റർ, മുൻ വാർഡ് മെമ്പർ കെ കെ ജബ്ബാർ മാസ്റ്റർ, ജംഷിദ് കെ, ഇബ്രാഹിംകുട്ടി. കെ ടി, മുഹമ്മദ്.വി കെ, അഷ്റഫ്.എ ടി, മുഹമ്മദ് മാസ്റ്റർ.സി പി, ഷരീഫ്.കെ ടി, ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ റസീന എന്നിവർ സന്നിഹിതരായി.

Post a Comment

0 Comments