LATEST

6/recent/ticker-posts

പൂനൂർ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി




പൂനൂർ: പൂനൂർ പുഴയിൽ ഞായറാഴ്ച വൈകീട്ട് 4 മണിയോടെ കാവുള്ളപറമ്പ് കടവിൽ നിന്നും ഒഴുക്കിൽപ്പെട്ട് കാണാതായ എകരൂൽ സ്വദേശി ഷിജുവിൻ്റെ മൃതദേഹം കണ്ടെത്തി.

സന്നദ്ധ സംഘടനകളുടെ തിരച്ചിലിനിടെ പൂനൂർ പാലത്തിൻ്റെ താഴെ ഭാഗത്ത് ഒരു കിലോമീറ്ററോളം അകലെയായിട്ട് അവേലം ഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മോശം കാലാവസ്ഥയും ശക്തമായ അടിയൊഴുക്കും തിരച്ചിലിന് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നതിനാൽ ഈഭാഗത്ത് ഇതുവരെ തിരച്ചിൽ നടന്നിരുന്നില്ല.

തുടർന്ന് ഇന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. ഇൻക്വസ്റ്റ് നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments