LATEST

6/recent/ticker-posts

മുക്കം ഐടിഐ യിൽ ELECMO-Earn While You Learn പദ്ധതിക്ക് തുടക്കം. നാളെ തിരുവമ്പാടി എം എൽ എ ഉദ്‌ഘാടനം ചെയ്യും




മുക്കം എം.എം.ഒ ഐ.ടി.ഐ യിലെ ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡുകളിലെ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുക്കുന്ന മിക്സി, ഫാൻ, ഇൻവെർട്ടർ, ട്രാൻസ്‌ഫോർമർ, LED ബൾബുകൾ തുടങ്ങിയ ഉത്പന്നങ്ങൾ വിപണന രംഗത്തെത്തിക്കുന്ന പദ്ധതിയായ *ELECMO - Earn While You Learn* ന്റെ ഔപചാരിക ഉദ്ഘാടനം എം.എം.ഒ ഐ.ടി.ഐ ക്യാമ്പസിൽ വച്ച് ജൂൺ 5 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിരുവമ്പാടി MLA സി.കെ കാസിം നിർവ്വഹിക്കും.

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പ്രായോഗിക തൊഴിൽ പരിചയവും കൂടി നേടിയെടുക്കാൻ ഉതകുന്ന തരത്തിലാണ് ഈ പ്രൊജക്റ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്.

മുക്കം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് കെ.പി ചാന്ദ്നി പ്രോഡക്റ്റ് ലോഞ്ചിങ് നടത്തും.
 പ്രസ്തുത ചടങ്ങിൽ മുക്കം മുസ്ലിം ഓർഫനേജ് പ്രസിഡന്റ്‌ വി. അബ്ദുറഹ്മാൻ ഹാജി, CEO വി. അബ്ദുള്ള കോയ ഹാജി, മുക്കം മുനിസിപ്പാലിറ്റി കൗൺസിലർ സുഹറ വഹാബ്, ഐ.ടി.ഐ ചെയർമാൻ വീരാൻകുട്ടി തുടങ്ങി നിരവധി പ്രമുഖ വ്യക്തികളും പങ്കെടുക്കും.

Post a Comment

0 Comments