കിഴക്കോത്ത് -ഈ വർഷത്തെ PLUS 2, SSLC, മദ്രസ പൊതുപരീക്ഷ എന്നിവയിൽ ഉന്നത വിജയം നേടിയ പിക്സിന്റെ പരിധിയിലുള്ള മുഴുവൻ വിദ്യാർത്ഥികളെയും പിക്സ് ആദരിച്ചു . പിക്സ് പ്രസിഡന്റ് മജീദ് കൊന്തളം അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹല്ല് സെക്രട്ടറി മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനവും മഹല്ല് പ്രസിഡന്റ് സിപി അബ്ദുള്ള ഹാജി അവാർഡ് ദാനവും നടത്തി. മദ്രസ സദർ മുഹമ്മദ് അലി ബാഖവി പ്രാർ ത്ഥന നടത്തി.അൻസാരി മുഹമ്മദ് ഹാജി,കുനിമ്മൽ മുഹമ്മദ് ഹാജി, KPA മജീദ് എന്നിവർ ആശംസ അറിയിച്ചു.പിക്സ് സെക്രട്ടറി നിസാർ നീലഞ്ചേരി സ്വാഗതവും പ്രവാസി വിംഗ് പ്രതിനിധി സുനീർ KT നന്ദിയും പറഞ്ഞു



0 Comments