നെല്ലാംകണ്ടി – പാടത്തുംകുഴി റോഡിന്റെ രണ്ടാം റീച്ച് (കത്തറമ്മൽ മുതൽ ചോയിമഠം വരെ) ആധുനിക രീതിയിൽ നവീകരിക്കണമെന്നാവശ്യപ്പെട്ട് ബഹു. കൊടുവള്ളി എം.എൽ.എ ശ്രീ പി.കെ. ഫിറോസിന് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉനൈസത്ത് കെ കെ നിവേദനം സമർപ്പിച്ചു.
കോഴിക്കോട് വെച്ച് നടന്ന എംഎൽഎ ആപ്പ് ലോഞ്ചിങ് ചടങ്ങിൽ വച്ച് നിവേദനം കൈമാറി.
കിഴക്കോത്ത് പഞ്ചായത്തിലെ നാല് , അഞ്ച് വാർഡുകളിലൂടെ കടന്നുപോകുന്ന പ്രധാന പിഡബ്ല്യുഡി റോഡിൽ
ഡ്രൈനേജ് സംവിധാനവും റബ്ബർ റൈസ്ഡ് ടാറിങ്ങും ഉൾപ്പെടെയുള്ള സമഗ്ര നവീകരണ പ്രവൃത്തികൾ നടത്തി റോഡ് പുനരുദ്ധരിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
ഏകദേശം 4 കോടി രൂപയുടെ പ്രാഥമിക എസ്റ്റിമേറ്റ് ഉൾപ്പെടുത്തിയ നിവേദനമാണ് എം.എൽ.എയ്ക്ക് നൽകിയത്. പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ ഈ റോഡിന്റെ നവീകരണത്തിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.എൽ.എ അറിയിച്ചു .
ഗതാഗത സൗകര്യവും യാത്രാസുരക്ഷയും മെച്ചപ്പെടുത്തുന്നതിന് ഈ പദ്ധതിക്ക് മുൻഗണന നൽകി നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. സി കെ. സുബൈർ മാസ്റ്റർ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ. എംഎ ഗഫൂർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർ. പ്രിയങ്ക കരൂഞ്ഞിയിൽ, ഭരതൻ മാസ്റ്റർ, ജംഷിദ്. കെ, അബ്ദുറഹിമാൻ മാസ്റ്റർ കെ കെ,കാമില. കെ എന്നിവർ പങ്കെടുത്തു.



0 Comments