LATEST

6/recent/ticker-posts

ഓപ്പറേഷൻ തൂഫാൻ': കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ ലഹരി വിരുദ്ധ റാലി നാളെ




എളേറ്റിൽ: നാളത്തെ തലമുറയെ ലഹരിയുടെ വിപത്തുകളിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ബൃഹത്തായ ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കുന്നു. 'ഓപ്പറേഷൻ തൂഫാൻ' എന്ന് പേരിട്ടിരിക്കുന്ന ഈ ജനകീയ പ്രതിരോധ പരിപാടി നാളെ (2026 ജൂലൈ 1 ബുധനാഴ്ച) വൈകുന്നേരം 3 മണിക്ക് എളേറ്റിൽ വട്ടോളിയിൽ വെച്ച് നടക്കും.

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ബോധവൽക്കരണം സൃഷ്ടിക്കുകയാണ് റാലിയിലൂടെ ലക്ഷ്യമിടുന്നത്. പരിപാടിയുടെ വിജയത്തിനായി പോലീസും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും കൈകോർക്കുന്നു.

ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ്-III (കോഴിക്കോട്) സൂപ്രണ്ട് ഓഫ് പോലീസ് പി.വി. സജീവൻ IPS റാലി ഉദ്ഘാടനം ചെയ്യും. പ്രശസ്ത ഗാനരചയിതാവ് ബാബു വാവാട് മുഖ്യപ്രഭാഷണം നടത്തും. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി. സുബൈർ മാസ്റ്റർ, താമരശ്ശേരി ഡിവൈ.എസ്.പി വിനോദ് കുമാർ, കൊടുവള്ളി സി.ഐ ജയപ്രകാശ് എ.യു. എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

​ലഹരിമുക്ത സമൂഹത്തിനായി നടത്തുന്ന ഈ ജനകീയ മുന്നേറ്റത്തിൽ കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവൻ പൊതുജനങ്ങളും പങ്കാളികളാകണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

Post a Comment

0 Comments