LATEST

6/recent/ticker-posts

ശ്രദ്ധിക്കുക,കൊടുവള്ളിയിൽ നാളെ മുതൽ പുതിയ പരിഷ്കാരം



കൊടുവള്ളി നഗരസഭയുടെ ഉടമസ്‌ഥതയിലുള്ള കൊടുവള്ളി ബസ് സ്റ്റാൻഡിലെ നഗരസഭ ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റുന്നതിന്റെ ഭാഗമായി ബസ് സ്‌റ്റാൻഡിലേക്കുള്ള പൊതുജനങ്ങളുടെയും ബസുകളുടെയും മറ്റ് വാഹനങ്ങളുടെയും പ്രവേശനം നാളെ മുതൽ നിരോധിക്കുന്നതിന് തീരുമാനിച്ച തായി നഗരസഭാധികൃതർ അറിയിച്ചു.

പുതിയ നഗരസഭ കെട്ടിടത്തിനും ബസ് സ്റ്റാൻഡ് നവീകരണത്തിനും സംസ്‌ഥാന ബജറ്റിൽ പത്ത് കോടി രൂപ അനുവദിച്ചിരുന്നു. ഇതിനകം കെട്ടിടം പൊളിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബസുകളുടെയും, മറ്റ് ടാക്സ‌ി വാഹനങ്ങളുടെയും പാർ ക്കിങ് സംബന്ധിച്ച് പുതിയ ക്രമീകരണം ഏർപ്പെടുത്തി.

നരിക്കുനി ഭാഗത്തു നിന്നും വരുന്നതും, ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതുമായ ബസുകൾ കെഎംഒ സ്‌കൂൾ റോഡിലേക്ക്‌ ആളുകളെ ഇറക്കുകയും, കയറ്റുകയും ചെയ്യണമെന്നും അധികൃതർ അറിയിച്ചു. കോഴിക്കോട് നിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസു കൾ കൊടുവള്ളി മുസ്ലിം യത്തീംഖാനയ്ക്ക് സമീപമുള്ള സാഞ്ചി ഹൈപ്പർമാർക്കറ്റ് മുമ്പിൽ നിർത്തി ആളുകളെ ഇറക്കു കയും കയറ്റുകയും ചെയ്യണം. താമരശ്ശേരിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബസ് സ്‌റ്റാൻഡിന് സമീപം കൊടുവള്ളി പ്രസ് ക്ലബ് കെട്ടിടത്തിന് മുൻപിൽ നിർത്ത ണം. കോഴിക്കോട് ഭാഗത്തു നി ന്നും ഓമശ്ശേരി ഭാഗത്തേക്കും, തിരിച്ചും പോകുന്ന ബസുകൾ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് വരാതെ എംപിസി ജംക്ഷനടു ത്തുള്ള അൻസാരി ടെക്സ്റ്റൈൽസിന് സമീപം ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ടതാണെന്നും നഗരസഭാധ്യക്ഷ സഫീന ഷമീർ ഉപാധ്യക്ഷൻ കെ.കെ.എ.ഖാദർ എന്നിവർ അറിയിച്ചു

Post a Comment

0 Comments