LATEST

6/recent/ticker-posts

പൂനൂർ പുഴ സംരക്ഷണ സമിതി വാർഷിക ജനറൽ ബോഡി യോഗം ചേർന്നു



പൂനൂർ പുഴ സംരക്ഷണ സമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം പടനിലം ലൈബ്രറിയിൽ വെച്ച് നടന്നു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും 'നിറവ്' ഡയറക്ടറുമായ ബാബു പറമ്പത്ത് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പുഴകളുടെ സംരക്ഷണവും പ്രാദേശിക കൂട്ടായ്മകളുടെ സജീവമായ ഇടപെടലുകളും ഇന്നത്തെ കാലഘട്ടത്തിൽ ഏറെ അനിവാര്യമാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.

ചടങ്ങിൽ അബൂബക്കർ പടനിലം അധ്യക്ഷത വഹിച്ചു. മജീദ് പൂളക്കാടി സ്വാഗതം ആശംസിച്ചു. പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ വി. മുഹമ്മദ് കോയ, സലീം നെച്ചോളി, അബ്ദുൽ സലാം കെ.പി, ഷബ്നാ റഷീദ് എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം, വാർഷിക റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. യോഗം അംഗീകാരം നൽകുകയും ചെയ്തു,
തുടർന്ന് നടന്ന ചർച്ചയിൽ പൂനൂർ പുഴയുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ചും വരും ദിവസങ്ങളിൽ നടപ്പിലാക്കേണ്ട ഭാവി പരിപാടികളെയും കുറിച്ചുള്ള വിപുലമായ ആലോചനകൾ നടന്നു. പുഴയുടെ സ്വാഭാവിക ഒഴുക്ക് നിലനിർത്തുന്നതിനും മലിനീകരണം തടയുന്നതിനുമുള്ള വിവിധ കർമ്മപദ്ധതികൾക്ക് യോഗം രൂപം നൽകി.

യോഗത്തിന്റെ വിജയകരമായ നടത്തിപ്പിനും തുടർനടപടികൾക്കുമായി താഴെ പറയുന്നവർ നേതൃത്വം നൽകി:

മൂസ പാലക്കുറ്റി
ഹാജറ പാലുമണ്ണിൽ
മുഹമ്മദ്‌ ബഷീർ എ.പി.
മുഹമ്മദ്‌ വടക്കയിൽ
മുജീബ് പണ്ടാരപറമ്പത്ത്
 സാലി പണ്ടാരപറമ്പത്ത്
 നൗഫൽ ഇ.കെ.
 ലത്തീഫ് വാഴയിൽ
 മുസ്തഫ മണ്ണത്ത്
 ഇബ്രാഹിം മുട്ടാഞ്ചേരി മണ്ണിൽ
 ⁠ഉമ്മർ നെല്ലാംങ്കണ്ടി. 
⁠സിഗി 
 ⁠ഷകീല 
അബ്ദുൽ മജീദ് ടി.പി. നെല്ലങ്കണ്ടി നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments