LATEST

6/recent/ticker-posts

ജൂൺ 5 : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊടുവള്ളി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.


പ്രകൃതിയെ സംരക്ഷിക്കാം നല്ല നാളെക്കായി എന്ന സന്ദേശം ഉയർത്തി പിടിച്ചു നടത്തിയ പരിപാടിയിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. പ്രമുഖ കർഷകൻ ജഗന്നാഥൻ പിടി മുഖ്യ അതിഥിയായി പങ്കെടുത്തു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയുടെ ആവശ്യകതയും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവെച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം ചാർട്ട് നിർമ്മാണം സ്റ്റിൽ മോഡൽ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് വിദ്യാർഥികൾ അവതരിപ്പിച്ച നിശ്ചല ദൃശ്യം ഏറെ ശ്രദ്ധേയമായി. സ്കൂൾ പ്രിൻസിപ്പൽ കെ പി സാദിഖ് അധ്യാപകരായ മുനീർ,സുമയ്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി

Post a Comment

0 Comments