LATEST

6/recent/ticker-posts

പ്രിയദർശിനി പദ്ധതി’; വരുമാനവും പ്രായവും കണക്കിലെടുക്കാതെ ജൂൺ 15 മുതൽ എല്ലാ സ്ത്രീകൾക്ക് സൗജന്യ യാത്ര, കെഎസ്ആർടിസിയുടെ നഷ്ടം സർക്കാർ നികത്തും





തിരുവനന്തപുരം: എല്ലാ സ്ത്രീകൾക്കും ജൂൺ ജൂൺ 15 മുതൽ കെഎസ്ആർടിസിയുടെ ഓർ‌ഡിനറി സർവീസുകളിൽ സൗജന്യമായി യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. വരുമാനവും പ്രായവും കണക്കിലെടുക്കാതെ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്‌സിനും സൗജന്യമായി യാത്ര ചെയ്യാമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്ക് ‘പ്രിയദർശിനി’ എന്ന പേരാണ് നല്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു
സൗജന്യ യാത്ര അനുവദിച്ച ഘട്ടത്തിൽ പ്രതിമാസം 75 കോടിയോളം രൂപ ഇതിനായി അധികബാധ്യത ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ പ്രതിവര്‍ഷം 1500 കോടിയാണ് കെഎസ്ആര്‍ടിസിക്കു നല്‍കുന്നത്. സ്ത്രീ സൗജന്യ യാത്രയ്ക്കായി 800 കോടിയോളം രൂപ അധികമായി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
,ഓര്‍ഡിനറി ബസുകള്‍ കുറവുള്ള മലബാര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments