LATEST

6/recent/ticker-posts

എംഎൽഎമാരുടെ സത്യപ്രതിജ്ഞ 21 ന്





മെയ് 21ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടത്താനും 22ന് സ്പീക്കർ തിരഞ്ഞെടുപ്പിനുമായി നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശിപാർശ ചെയ്തതായി മുഖ്യമന്ത്രി വി ഡി സതീശൻ.

മെയ് 29നാണ് ഗവർണറുടെ നയപ്രഖ്യാപനം. എംഎൽഎയും മുൻമന്ത്രിയുമായ ജി. സുധാകരനെ പ്രോ-ടെം സ്പീക്കറായി നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയിലെ സീനിയർ അഡ്വക്കേറ്റ് ജാജു ബാബുവിനെ പുതിയ അഡ്വക്കേറ്റ് ജനറലായും ടി. അസഫലിയെ പുതിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായും നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.


Post a Comment

0 Comments