LATEST

6/recent/ticker-posts

മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; കോഴിക്കോട്ട് നാളെ (ഞായർ) ഗതാഗത നിയന്ത്രണം






മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട്ട് നാളെ (13.09.26) വൈകിട്ട് 5 മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.

*വൈദ്യരങ്ങാടി, രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം -മടവൂർ വരെയും വൈകിട്ട് 5 മണി മുതൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും*.

 *വയനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ* താമരശ്ശേരി, ബാലുശ്ശേരി, നന്മണ്ട, എരഞ്ഞിപ്പാലം വഴിയും 

*കൊടുവള്ളി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ* പടനിലം- കളരിക്കണ്ടി -വരട്ട്യാക്ക് -പെരിങ്ങളം- വഴിയും

*മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ* ചെത്തുകടവ്-പെരിങ്ങളം- വഴിയും

*കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ* എലത്തൂർ- പാവങ്ങാട്- നടക്കാവ് വഴിയും

*യൂണിവേഴ്സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ* ഇടിമൂഴിക്കൽ- രാമനാട്ടുകര - ഫറോക്ക് - ചെറുവണ്ണൂർ വഴിയും 
 *കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കേണ്ടതാണ്*.

*സിറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ* മെഡിക്കൽ കോളജ് - മുണ്ടിക്കൽ താഴം -കോട്ടാംപറമ്പ- മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്.

*മലാപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ* പൂളക്കടവ് ഇരിങ്ങാടൻ പള്ളി - മുണ്ടിക്കൽ താഴം - കോട്ടാംപറമ്പ - മനത്താനത്ത് റോഡ് വഴി കുന്നമംഗലം ഭാഗത്തേക്ക് പോകേണ്ടതാണ്.

*എയർപോർട്ട്- റെയിൽവെ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ നേരത്തെ പുറപ്പെടേണ്ടതാണ്.*

*മലാപ്പറമ്പ് മുതൽ കുന്നമംഗലം -മടവൂർ വരെയുളള റോഡുകളിൽ യാതൊരു വിധ വാഹന പാർക്കിംഗും അനുവദിക്കുന്നതല്ല

വി.വി.ഐ.പി പാസ്സിംഗ് സമയത്ത് റൂട്ടിൽ ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുന്നതായിരിക്കും.

Post a Comment

0 Comments