സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലേക്കുള്ള ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഡിസംബർ 11-ന് നടക്കാനിരിക്കെ, വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങൾ. ഈ തിരഞ്ഞെടുപ്പിൽ ഒരു വോട്ടർക്ക് മൂന്ന് വോട്ടുകൾ രേഖപ്പെടുത്താൻ സാധിക്കും. ഓരോ തലത്തിലേക്കുമുള്ള സ്ഥാനാർത്ഥികൾക്കായി മൂന്ന് വ്യത്യസ്ത വോട്ടിംഗ് മെഷീനുകൾ (EVM) പോളിംഗ് ബൂത്തുകളിൽ സജ്ജീകരിച്ചിരിക്കും.
വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിലെ ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനായി മെഷീനുകൾക്ക് പ്രത്യേകം നിറങ്ങളും നൽകിയിട്ടുണ്ട്.
• *വെള്ള കളർ വോട്ടിംഗ് മെഷീൻ:* ഗ്രാമ പഞ്ചായത്ത് അംഗത്തെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ മെഷീൻ.
• *പിങ്ക് കളർ വോട്ടിംഗ് മെഷീൻ:* ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ മെഷീൻ.
• *നീല കളർ വോട്ടിംഗ് മെഷീൻ:* ജില്ലാ പഞ്ചായത്ത് അംഗത്തെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ മെഷീൻ.



0 Comments