LATEST

6/recent/ticker-posts

തെരുവുനായ ആക്രമണത്തില്‍ സുപ്രിം കോടതി സ്വമേധയായെടുത്ത കേസ്, ഇടക്കാല ഉത്തരവ് ഇന്ന്






ഡെല്‍ഹി-സുപ്രിം കോടതി സ്വമേധയ വർദ്ധിച്ച്‌ വന്നിരുന്ന തെരുവുനായ ആക്രമണത്തില്‍ കേസ് എടുത്തിരുന്നു. ഈ കേസില്‍ ജസ്റ്റിസ് വിക്രംനാഥന്‍റെ ബെഞ്ച് ഇടക്കാല ഉത്തരവ് പറയും.
സംസ്ഥാനങ്ങള്‍ സമർപ്പിച്ച മറുപടി പരിശോധിച്ചായിരിക്കും കേസില്‍ ഇടക്കാല ഉത്തരവ് ഇന്ന് പറയുക._

_അമിക്കസ് ക്യൂറിക്ക് സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച്‌ സമർപ്പിക്കാൻ നിർദേശം നല്‍കിയിരുന്നു. ഇടക്കാല ഉത്തരവിനു ശേഷം എല്ലാ കക്ഷികളുടെയും വാദം വിശദമായി കേള്‍ക്കുമെന്നും സുപ്രിംകോടതി അറിയിച്ചിരുന്നു.ദേശീയ മൃഗ ക്ഷേമ ബോർഡിനെയും കോടതി കേസില്‍ കക്ഷിയാക്കിയിട്ടുണ്ട്. ഒക്ടോബർ 27ന് തെരുവുനായ വിഷയം കോടതി പരിഗണിച്ചപ്പോള്‍ പശ്ചിമ ബംഗാള്‍, തെലങ്കാന സംസ്ഥാനങ്ങളിലെ ഒഴികെ എല്ലാം സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നേരിട്ട് നവംബർ മൂന്നിന് സുപ്രിം കോടതിയില്‍ ഹാജരാകണമെന്ന് നിർദേശിച്ചിരുന്നു. കോടതിയുടെ ആഗസ്ത് 22ലെ ഉത്തരവില്‍ അനുബന്ധ സത്യവാങ് മൂലം സമർപ്പിക്കാത്തത് എന്ത് കൊണ്ടെന്ന് വിശദീകരിക്കാനാണ് ചീഫ് സെക്രട്ടറിമാരോട് നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുള്ളത്.തെരുവുനായ പ്രശ്നം ദേശീയ തലസ്ഥാന വിഷയം മാത്രമല്ലെന്ന് കാട്ടി രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കക്ഷി ചേരണമെന്ന് കോടതി ഓഗസ്റ്റ് 22ന് നിർദ്ദേശിച്ചിരുന്നു.നായ കേന്ദ്രങ്ങള്‍, മൃഗ ഡോക്ടർമാർ,നായ പിടുത്തക്കാർ, മൃഗ പ്രജനന നിയന്ത്രണ നിയമം(എബിസി റൂള്‍സ്) അനുസരിച്ച്‌ പ്രത്യേകം തയാറാക്കിയ വാഹനങ്ങളും കൂടുകളും തുടങ്ങിയവയുടെ അടക്കം കണക്കുകള്‍ സത്യവാങ്മൂലമായി സമർപ്പിക്കണെന്നും മുനിസിപ്പല്‍ അധികൃതരോട് കോടതി നിർദേശിച്ചിരുന്നു.

Post a Comment

0 Comments