LATEST

6/recent/ticker-posts

കൊടുവള്ളിയിൽ 31 ഡിവിഷനുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് യു.ഡി.എഫ്





കൊടുവള്ളി : കൊടുവള്ളി നഗരസഭയിലെ 31 ഡിവിഷനുകളി ലേക്കുള്ള സ്ഥാനാർഥികളെയു .ഡി.എഫ് പ്രഖ്യാപിച്ചു.

കൊടുവള്ളി മുസ്ലിം ലീഗ് ഓഫിസ് പരിസരത്ത് നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷനിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ബാക്കിയുള്ള ആറ് ഡിവിഷനുകളിലെ സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് യു.ഡി.എഫ് ഭാരവാഹികൾ അറിയിച്ചു.

യു. ഡി.എഫ് ചെയർമാൻ വി.കെ അബ്ദു ഹാജി അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡ ന്റ്റ് എം.എ റസാഖ്, ഡി.സി.സി
ജനറൽ സെക്രട്ടറി വിനോദ് പടനിലം, മുസ്‌ലിം ലീഗ്‌ ജില്ലാ സെ ക്രട്ടറി എ.പി മജീദ്, യു.ഡി.എഫ് കൺവീനർ പി.ആർ മഹേഷ്, ടി .കെ മുഹമ്മദ്, കെ.കെ.എ കാദർ, ടി.കെ.പി അബൂബക്കർ, ടി. മൊയ്തീൻ കോയ. അശോകൻ വാവാട്, എം. ഉമ്മർ, ടി പി നാസർ സംസാരിച്ചു. 

ഡിവിഷൻ, സ്ഥാനാർഥി എന്നീ ക്രമത്തിൽ: ഒന്ന്-റൈഹാനത്ത് സക്കീർ, രണ്ട്- മൈമൂന റസാക്ക്, മൂന്ന് - സുഷിനി രാജീവ്, നാല്-ബിന്ദു അനിൽകുമാർ, അഞ്ച്-ഗീതാ സുന്ദരൻ, ആറ്-താഹിറ മണ്ണാറക്കോത്ത്, എട്ട്- പി.കെ മുഹമ്മദലി, ഒൻ പത്-കെ. നവനീത് മോഹൻ,

10-റാബിയ അഷ്റഫ്, 12-റസീന ഷംസുദ്ദീൻ, 13-അഫ്സത്ത് ബഷീർ, 14-കെ.പി ശാന്തമ്മ, 16-എ.കെ അബൂ ലൈസ്, 17-പി. പി ഫൈസൽ, 18-മുഫീദ ഹാരിസ്, 21-നദീറ ഷൗക്കത്ത്, 22-കെ. ശിവദാസൻ, 23-ഷംസീന ജലിൽ, 24- പി.പി മൊയ്തീൻ കുട്ടി, 25-സലീന സലീം, 26-പി. കെ അസൈനാർ, 27-ഹസീന കളത്തിങ്ങൽ, 28-ഷബ്നാ സു നീർ, 29-കെ.കെ.എ ഖാദർ, 30-പി.സി റാഷിദ്, 31-സി.കെ.സി മുഹമ്മദ് റഫീഖ്, 32-ഷെരീഫ കണ്ണാടി പോയിൽ, 33-ഷബീന അബൂബക്കർ, 34-ഷഫീന ഷമീർ, 36- ഒ.പി മജീദ്, 37-മിന്നത്ത് സുബൈർ.

Post a Comment

0 Comments