LATEST

6/recent/ticker-posts

സംസ്‌ഥാന ജൂനിയർ വോളി ചാംപ്യൻഷിപ് ലോഗോ പ്രകാശനം ചെയ്തു.



പന്നൂർ ഗവ :ഹയർ സെക്കന്ററി സ്കൂളിൽ ഡിസംബർ 25 മുതൽ 28 വരെ നടക്കുന്ന സംസ്‌ഥാന ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടി നിർവ്വഹിച്ചു. ചടങ്ങിൽ ബഹു.MLA ശ്രീ സച്ചിൻ ദേവ് മുഖ്യാതിഥി ആയിരുന്നു സ്വാഗതസംഘം ചെയർമാൻ ഷാജു കുമാർ, സ്കൂൾ പ്രിൻസിപ്പൽ പ്രബിത.വി, ഹെഡ് മിസ്ട്രെസ് സ്മിത.പി, EK മുഹമ്മദ്‌, വി.അബ്ദുൽ അസീസ്, ദീപ, അനീഷ്.എ.പി, പ്രഭാകരൻ, ഷാജി.കെ, സുഹൈൽ എംവി, മുഹമ്മദ്‌ സഹൽ, വി.എം.ശ്രീധരൻ, ഷാജിബാബു എന്നിവർ സംബന്ധിച്ചു. നാല് ദിവസത്തോളം നീണ്ട് നിൽക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ ജില്ലകളെ പ്രതിനിധീകരിച്ച് പുരുഷ- വനിതാ ടീമുകൾ മാറ്റുരക്കും.

Post a Comment

0 Comments