LATEST

6/recent/ticker-posts

റസിഡൻസ് അസോസിയേഷൻ വാർഷികവും ഓണം സൗഹൃദ സംഗമവും




കൊടുവള്ളി: വാവാട് ഒരുമ റസിഡൻസ് അസോസിയേഷൻ രണ്ടാം വാർഷികവും ഓണം സൗഹൃദ സംഗമവും സംഘടിപ്പിച്ചു.
 പരിപാടികൾ നോവലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ വി മുഹമ്മദ് കോയ ആരാമ്പ്രം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ. പി. ബഷീർ അധ്യക്ഷത വഹിച്ചു. യു. എസ്. എസ് , എസ് .എസ് .എൽ .സി , പ്ലസ് ടു പരീക്ഷ വിജയികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. രാജഗോപാലൻ, എം. പി. സലീം, കെ.പി. അബ്ദുറഹിമാൻ , ഗായകൻ അഷ്റഫ് കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു. ജംഷീന പരപ്പൻ പോയിൽ മോട്ടിവേഷൻ ക്ലാസിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അഷറഫ് വാവാട് സ്വാഗതവും ട്രഷറർ ടി. കെ. മൂസക്കോയ നന്ദിയും പറഞ്ഞു.
അസോസിയേഷൻ വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സമൂഹ പൂക്കളവും തീർത്തു.


 

Post a Comment

0 Comments