LATEST

6/recent/ticker-posts

കൊടുവള്ളി ടൗണിലെ ഗതാഗതക്കുരുക്ക്ഇടതുപക്ഷ നിലപാട്. തരം താഴ്ന്ന രാഷ്ട്രീയം


കൊടുവള്ളി ടൗണിലെ ഗതാഗതക്കുരുക്ക് സബദ്ധിച്ച് ഇടതുപക്ഷം നടത്തുന്നത് തരം താഴ്ന്ന രാഷ്ട്രിയ മുതലടുപ്പ് ശ്രമം മാത്രമാണ്.
എന്താണ് ട്രാഫീക് റെഗുലേറ്ററി കമ്മറ്റി എന്ന് പോലും അറിയാത്തവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്.

2011 ലെ കേരളാ പോലീസ് ആക്ടിലെ 72 ആം വകുപ്പ് പ്രകാരം ട്രാഫീക് നിയന്ത്രണങ്ങൾക്കായി രൂപീകരിക്കുന്നതാണ് ട്രാഫീഖ് റെഗുലേറ്ററി കമ്മറ്റി.

അതാത് തദ്ദേശ ഭരണ തലവൻ അധ്യക്ഷനും ജില്ലാ മജിസ്ട്രേറ്റ്, റീജിണൽ ട്രാൻസ്പോർട്ട് ഓഫീസർ, ജില്ലാ പോലീസ് മേധാവി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂവ് എഞ്ചീനിയർ. എന്നിവർ നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങളും കൂടിയതാണ് ട്രാഫിക് റെഗുലേറ്ററി കമമറ്റി.

നഗരസഭ പരിതിയിൽട്രാഫിക് നിയന്ത്രണവുമായി ബന്ധപ്പെട്ട് ക്രമീകരണം നടത്തുന്നതിന്ന് കേരളാ പോലീസിന് ഉചിതമായ തീരുമാനം എടുത്ത് നൽകൽ മാത്രമാണ് ഈ കമ്മറ്റിയുടെ ചുമതല.

ഒരു കാര്യം പ്രത്യേകം എടുത്ത് പറയട്ടെ കേരളാ മുനിസിപ്പൽ ആക്ട് പ്രകാരമല്ല ട്രാഫീക് റെഗുലേറ്ററി കമ്മറ്റി രൂപീകരിച്ചത് എന്നതിനാൽ തന്നെ നഗരസഭ നിർവ്വഹണ ഉദ്യോഗസ്ഥനായ നഗരസഭ സിക്രട്ടറി  കന്മറ്റിയിൽ അംഗം പോലുമല്ല .
അത് കൊണ്ടാണ് നഗരസഭ ചെയർമാനോ, നഗരസഭ യോ അല്ല ട്രാഫിക് റെഗുലേറ്ററി കമ്മറ്റിയുടെ തീരുമനങ്ങൾ നടപ്പാകേണ്ടത് അത് പോലീസ് ആണ് എന്ന് പ്രത്യേകം പറയുന്നത്.

ട്രാഫിക് നിയന്ത്രണവുമായി ബന്ധപ്പെട്ട ഈ കന്മറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കാനുള്ള പൂർണ്ണ ഉത്തരവാദിത്വം 2011 ലെ കേരളാ പോലീസ് ആക്ട് പ്രകാരം പോലിസിനാണ് എന്നത് കൊണ്ടാണ് കഴിഞ്ഞ മാസം ട്രാഫിക് റഗുലേറ്ററി കമ്മറ്റി എടുത്ത തീരുമാനം നടപ്പാക്കാനും, ആവിശ്യമായ പോലീസിനെ ട്രാഫിക് നിയന്ത്രണത്തിന് നിയമിക്കാനും അവിശ്വപ്പെട്ട് നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ കൗൺസിലർമാർ സമരത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ പോലീസ് സ്റ്റേഷൻ ധർണ്ണ സംങ്കടിപ്പിച്ചത്.

ഈ വസ്തുതകൾ മനസ്സിലാക്കാതെ നഗരസഭാ ചെയർമാന്റെ മേൽ കുറ്റം ചാർത്തി ഇടതുപക്ഷം  കുപ്രചരണം നടത്തുന്നത്.

പ്രശ്നപരിഹാരത്തിന് പോലിസ് മുതിരാത്തത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോപം നേരിടേണ്ടി വരുമെന്ന് ഓർമിപ്പിക്കുന്നു.

വെള്ളറ അബ്ദു
(ചെയർമാൻ കൊടുവള്ളി നഗരസഭ)

Post a Comment

0 Comments