കോഴിക്കോട്: കൊടുവള്ളിയിൽ അന്നൂസ് റോഷനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസാണ് പിടിയിലായത്. കേരള-കർണാടക അതിർത്തിയിൽ വെച്ച് കൊടുവള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. യുവാവിനെ തട്ടികൊണ്ടുപോകാൻ വീട്ടിൽ ബൈക്കിലെത്തിയ രണ്ട് പേരിൽ ഒരാളാണ് അറസ്റ്റിലായ നിയാസ്.
തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കഴിഞ്ഞമാസം 22 നാണ് കണ്ടെത്തിയത്.കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണം ഊര്‍ജിതമായതോടെ യുവാവിനെ പ്രതികള്‍ മൈസൂരുവിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. സംഘം മൈസൂരുവിലെത്തിയെന്ന് കണ്ടെത്തിയ പൊലീസ് പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ മൈസൂരുവില്‍ നേരിട്ട് എത്തി. ഇതോടെ പ്രതികള്‍ ടാക്സി കാറില്‍ കേരളത്തിലേക്ക് വരികയായിരുന്നു. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയതോടെ ഈ വാഹനത്തില്‍ നിന്ന് പാലക്കാട് വെച്ച് പ്രതികള്‍ രക്ഷപ്പെട്ടു. കൊണ്ടോട്ടിക്ക് സമീപം മോങ്ങത്തുവെച്ചാണ് പൊലീസ് ഈ വാഹനം കസ്റ്റഡിയിൽ എടുത്ത് യുവാവിനെ മോചിപ്പിച്ചത്.കേസില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
0 Comments