കൊടുവള്ളി:
“ഭൂമിക്ക് വേണ്ടി ഒന്നിക്കൂ’ എന്ന സന്ദേശം നൽകി കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കൊടുവള്ളി യൂണിറ്റ്,
ഫിനിക്സ് പെയിൻ ആൻഡ് പാലിയേറ്റീവ് പരിസരത്ത് ഫല വൃക്ഷ തൈ നട്ടു കൊണ്ടും, മാലിന്യ സംസ്‍കാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടും ലോക പരിസ്ഥിതി ദിനം ആചരിച്ചു.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കെ വി വി എസ് ജില്ലാ സെക്രട്ടറി പി ടി എ ലത്തീഫ് നിർവഹിച്ചു. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി സമീർ ആപ്പിൾ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് യു കെ അഷ്‌റഫ് സന്ദേശ പ്രഭാഷണം നടത്തി. ആശംസകൾ അർപ്പിച്ചു കൊണ്ട് കൗൺസിലർ എ പി മജീദ് മാസ്റ്റർ,ടി പി അർഷാദ്, പ്രതീപ് ഫോർട്ടിമ, ഉവൈസ് ഡീലക്സ്, സെയ്തു ടി, ഫൈസൽ മലബാർ, ഒ ടി സുലൈമാൻ, ആർ സി ജറീർ, ടി കെ അത്തിയ്യത്ത്, സൂപ്പി, ഫൗസിയ തുടങ്ങിയവർ സംസാരിച്ചു.
0 Comments