LATEST

6/recent/ticker-posts

കൊടുവള്ളി നഗരസഭ അറിയിപ്പ്



മഴക്കാലം ശക്തമായി തുടരുകയാണല്ലോ, കൊടുവള്ളി നഗരസഭയുടെ പഴയ കെട്ടിടം അപകടാവസ്ഥയിലായതിനാൽ അത് പൊളിച്ചു മാറ്റുന്ന നടപടി ക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്, ദൗർഭാഗ്യം എന്ന് പറയട്ടെ ചില വ്യാപാരികൾ ഹൈക്കോടതിയിൽ കേസ് സമർപ്പിച്ചിട്ടുണ്ട്. കേസ് നിലനിൽക്കുന്ന വ്യാപാരികളുടെ റൂം ഒഴിച്ച് കഴിഞ്ഞദിവസം KSEB വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിട്ടുമുണ്ട്. ആയതിനാൽ അപകടകരമായ സാഹചര്യം ഉണ്ടാവുന്നതിൽ നിന്നും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് വിനയപൂർവ്വം അറിയിക്കുന്നു. നടപടിക്രമങ്ങൾ കഴിഞ്ഞ് എത്രയും പെട്ടെന്ന് പഴയ കെട്ടിടം പൊളിച്ചു മാറ്റാവുന്ന സ്ഥിതിയിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു

Post a Comment

0 Comments