LATEST

6/recent/ticker-posts

'സൈഫർ ' ഷോർട്ട് ഫിലിം ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു.




സുമേഷ് കൊളത്തൂർ സംവിധാനം ചെയ്യുന്ന സൈഫർ എന്ന ഹ്രസ്വ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് റിലീസ് പനങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വച്ച് എഴുത്തുകാരി ശ്രീമതി. ഋതുപർണ ആർ ബാലുശ്ശേരി നിർവഹിച്ചു. ഒരു വർഷം മുന്നേ മനസ്സിൽ വന്ന സിനിമ എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ് "സൈഫർ" എന്ന് ശ്രീ. സുമേഷ് കൊളത്തൂർ പ്രകാശന വേളയിൽ പറഞ്ഞു. ചിത്രത്തിൻ്റെ തിരക്കഥ എഴുതിയ ശ്രീ. ബോബിഷ് എം. പി, അഭിനേതാക്കളായ നിജിൽ എം, ഷിജു കെ എം, വിപിൻ കെ, സബിത സി .കെ, അനുപമ ആനന്ദ്, ഐശ്വര്യ ജയ, രോഷ്മ സി പി എന്നിവർ പ്രകാശന വേളയിൽ പങ്കെടുത്തു. ആസ്ട്രേലിയൻ മ്യൂസിക് ഡയറക്ടർ Jamie Murgatroyd, ആർടിസ്റ് അന്നക്കുട്ടി , ആർ.ജെ വൃന്ദ, അഞ്ജന സതീഷ്, അനൂജ് രാമകൃഷ്ണൻ, സാൻഡ്ര , തുടങ്ങി അനേകം കലാകാരന്മാർ അണിയൊരുങ്ങുന്ന സൈഫർ ഒരു സൂപ്പർ നാച്ചുറൽ ഹൊറർ ചിത്രമാണ്.

Post a Comment

0 Comments