കിഴക്കോത്ത്:
മെട്രോ ആർട്സ് & സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രീമിയർ ലീഗ് ഉദ്ഘാടനവും അതിനുശേഷം നടന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും ഗ്രാമത്തിൽ വലിയ പ്രതിധ്വനമുണ്ടാക്കി. “ലഹരി വേണ്ട, നല്ല ജീവിതം മതി!” എന്ന ആഹ്വാനം പങ്കെടുത്തവരുടെ ഹൃദയങ്ങളിൽ ആഴമായി പതിഞ്ഞു.
പരിപാടിയിൽ പ്രാദേശിക ജനപ്രതിനിധികളുടെയും സാമൂഹ്യപ്രവർത്തകരുടെയും സാന്നിധ്യം ചടങ്ങിന് പ്രാധാന്യവും ഊർജജവും നൽകിക്കൊടുത്തു.
പ്രീമിയർ ലീഗിന്റെ ഉദ്ഘാടനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിദത്ത് സി.കെ. നിർവഹിച്ചു.
ചടങ്ങിന് പത്താം വാർഡ് മെമ്പർ അർഷദ് പി അദ്ധ്യക്ഷത വഹിച്ചു.
ക്ലബ് പ്രസിഡന്റ് ജാഫർ മാസ്റ്റർ സ്വാഗത പ്രഭാഷണം നടത്തി.
മംഗലങ്ങാട്ട് മുഹമ്മദ് മാസ്റ്റർ,മൂത്താട്ട് മുജീബ് സാഹിബ് , അസ്‌ലം വട്ടോളി പരിപാടിയിൽ സംസാരിച്ചു.
“ലഹരിമുക്ത സമൂഹം നിര്‍മിക്കുക” എന്ന ലക്ഷ്യവുമായാണ് ഈ പരിപാടികൾ മുന്നോട്ടുപോയത്.
ജീവിതത്തെ ആത്മാർഥതയോടെയും ഉത്സാഹത്തോടെയും സ്വീകരിക്കണമെന്ന് കാൽവയസ്സുകാരെ മുതൽ മുതിർന്നവരെ വരെ ആഹ്വാനം ചെയ്തു.
പ്രമുഖരുടെ തനതായ സാന്നിധ്യവും പങ്കാളിത്തവും പരിപാടിക്ക് ഒരു പ്രത്യേക തിളക്കമേകി.
ഇ.കെ. മുഹമ്മദ്‌ആജി, താന്നിക്കൽ മുഹമ്മദ് മാസ്റ്റർ, എം.പി. അബു സാഹിബ്,
ചോനാമണ്ണിൽ ബഷീർ സാഹിബ്, സലിം കൊയിലാട്ട്, ഷമീർ തറോൽ,
ശിഹാൻ എം.പി, സലിം കുന്നുമ്മൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ക്ലബ് സെക്രട്ടറി സാലി നന്ദിയും പറഞ്ഞു .


0 Comments