സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.നിലവിൽ അലെർട്ട് പുറപെടുവിച്ച 4 ദിവസത്തിലും വയനാട് ഉൾപ്പെട്ടിട്ടുണ്ട്.
ജാഗ്രതയുടെ ഭാഗമായി ഇന്ന് എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, ജില്ലയിലെ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
വയനാട് ജില്ലയില്‍ മഴ സാധ്യത ഉള്ളതിനാല്‍ ഇത് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലും പ്രതീക്ഷിക്കാം.ജലാശയങ്ങളിലും മറ്റും ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം.



0 Comments