LATEST

6/recent/ticker-posts

അർബൻ ഹെൽത്ത് വെൽനസ്സ് സെന്‍റർ പ്രവർത്തനം അഴ്ചയിൽ മൂന്ന് ദിവസമായി വെട്ടിച്ചുരുക്കി



കൊടുവള്ളി:ധനകാര്യ കമ്മീഷൻ ഗ്രാന്‍റ് ഉപയോഗിച്ച് നാഷനൽ ഹെൽത്ത് മിഷന്‍റെ സഹകരണത്തോടെ നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയുടെ പ്രധാന കേന്ദ്രമായ വാവാട് 2023 ഡിസംബറിൽ പ്രവർത്തനം തുടങ്ങിയ അർബൻ ഹെൽത്ത് വെൽനസ്സ് സെന്‍റർ പ്രവർത്തനം അഴ്ചയിൽ മൂന്ന് ദിവസമായി വെട്ടിച്ചുരുക്കി.ചൊവ്വ വ്യാഴം ശനി ദിവസങ്ങളിൽ മാത്രമെ സെന്റർ പ്രവർത്തിക്കുകയുള്ളു എന്നാണ് എൻ.എച്ച്.എം കൊഴിക്കോട് ജില്ല പ്രോഗ്രാം മാനേജറുടെ ഉത്തരവിൽ പറയുന്നത്.സമീപ പഞ്ചായത്തുകളിൽ നിന്നടക്കം പ്രതിദിനം ഇരുനൂറോളം രോഗികൾ ചികിൽസ തേടി എത്തുന്ന വാവാട് അർബൻ ഹെൽത്ത് വെൽനസ് സെന്ററിൽ ആകെയുണ്ടായിരുന്ന ഡോക്ടർക്ക് ആഴ്ച്ചയിൽ മൂന്ന് ദിവസം കോട്ടൂളി അർബൻ ഹെൽത്ത് വെൽനസ് സെൻ്ററിൽകൂടി അധിക ചുമതല നൽകിയതാണ് മൂന്ന്ദിവസത്തെ പ്രവർത്തനം നിർത്തി വെക്കാൻ കാരണമായത്.വാവാട് അങ്ങാടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുൻ വശത്തുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടം വാടകക്ക് എറ്റെടുത്താണ് ഹെൽത്ത് വെൽനസ്സ് സെന്‍ററിനായി സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നെഴ്സ്, ഫാർമസിറ്റ് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ , ശുചീകരണ തൊഴിലാളിഎന്നിവരുടെ സേവനം ഇവിടെ ലഭ്യമായിരുന്നത്.എല്ലാ ദിവസവും ഉച്ചക്ക് ഒന്ന് മുതൽ രാത്രി ഏഴ് മണി വരെഹെൽത്ത് വെൽനസ്സ് സെന്‍റർ പ്രവർത്തിച്ചിരുന്നത്.നിലവിൽനഴ്സ്,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്‌കികയിലും ജീവനക്കാരെ നിയമിക്കാത്തതിനാലും ആവശ്യമായ മരുന്നുകൾ ഇല്ലാത്തതിനാലും സെന്റർവളരെ പ്രയാസത്തിലാണ്പ്രവർത്തിക്കുന്നത്.പാവപ്പെട്ട രോഗികൾക്ക് ആശ്വാസകരമായ ആരോഗ്യ കേന്ദ്രം ഭാഗികമായി അടച്ച് പൂട്ടുന്ന ഉത്തരവ് പിൻവലിക്കണമെന്നും ഒഴിവുള്ള തസ്കികയിൽ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നതിന് നടപടികൾ ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് ജില്ല കലക്ടർക്ക് പരാതി നൽകിയതായി നഗരസഭ ചെയർമാൻ അബ്ദു വെള്ളറ പറഞ്ഞു.

















 




















Post a Comment

0 Comments