LATEST

6/recent/ticker-posts

2024 ലെ ടി. നസറുദ്ദിൻ സ്മാരക അവാർഡ് കെ. എൻ ബാലഗോപാലിന്‌




കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് അന്തരിച്ച ടി. നാസറുദ്ദിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ
 'ടി. നാസറുദ്ദിൻ സ്മാരക അവാർഡിന് സംസ്ഥാന ധനമന്ത്രി ശ്രി. കെ. എൻ ബാലഗോപാലിനെ തിരഞ്ഞെടുത്തു. കേരളത്തിലെ ചെറുകിട വ്യാപാരികളെ കേൾക്കുവാനും അവരുടെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണുവാനും അദ്ദേഹം നടത്തിയ ആത്മാർത്ഥ ശ്രമങ്ങളെ പരിഗണിച്ചാണ് അവാർഡ്. 

ശ്രി ബാലഗോപാൽ നടപ്പിലാക്കിയ ആംനെസ്റ്റി പദ്ധതി വ്യാപാരി -വ്യവസായി സമൂഹത്തിനു വലിയ ആശ്വാസമാണ് നൽകിയത്. 1964 മുതലുള്ള 50,000 രൂപവരെയുള്ള നികുതി കുടിശ്ശിക പൂർണമായും എഴുതിത്തള്ളിയതിന്റെ പ്രയോചനം സംസ്ഥാനത്തെ 24,000 വ്യാപാരികൾക്ക് ലഭിച്ചു എന്നത് ചെറിയകാര്യമല്ല. വലിയ തുക കുടിശ്ശികയുള്ളവർക്കു വലിയ തോതിലുള്ള സാമ്പത്തിക ഇളവുകളും നൽകിയതോടെ സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയ ഏറ്റവും ബൃഹത്തായ ആംനസ്റ്റി പദ്ധതിയായി ഇത് മാറി. മാത്രവുമല്ല 1981 മുതൽ വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഉൾകൊള്ളുന്ന തരത്തിലായിരുന്നു പദ്ധതി രൂപപ്പെടുത്തിയത് എന്ന കാര്യവും ശ്രദ്ധേയമാണ്. ഇതിനെല്ലാം പുറമെ വ്യാപാര മന്ത്രാലയം എന്ന സംഘടനയുടെ ദീർഘകാല ആവശ്യം നടപ്പിലാക്കുന്നതിനും ബാലഗോപാൽ നേതൃപരമായ പങ്കു വഹിച്ചു. ചെറുകിട വ്യാപാരികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനു വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്നതിനും, വ്യാപാരികൾക്ക് കുറഞ്ഞ പലിശനിരക്കിൽ വായ്പ അനുവദിക്കുന്നതിനും അദ്ദേഹം നടത്തിയ ബജറ്റ് പ്രഖ്യാപനം അദ്ദേഹത്തിന്റെ വ്യാപാര സൗഹൃദ സമീപനത്തിന് ആക്കം കൂട്ടുന്നതായിരുന്നു എന്നും ജൂറി വിലയിരുത്തി.  

ശ്രി. പി .സി ജേക്കബ്, ശ്രി എസ് .ദേവരാജൻ, ശ്രി ബാപ്പു ഹാജി തുടങ്ങിയവർ അംഗങ്ങളായ ജൂറിയാണ് ശ്രി. ബാലഗോപാലിന്റെ പേര് അവാർഡിനായി നിർദേശിച്ചത്.

Post a Comment

0 Comments