തൃശ്ശൂർ : വാടകയ്ക്ക് മേൽ 18% ജി എസ് ടി ചുമത്തിയ തീരുമാനം പിൻവലിക്കുക. ചെറുകിട വ്യാപാര മേഖലയെ ഇല്ലാതാക്കുന്ന കുത്തക പ്രീണന നയങ്ങൾ കേന്ദ്ര ഗവൺമെന്റ് തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെബ്രുവരി നാലിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നടത്താൻ തീരുമാനിച്ചിരുന്ന പാർ ലമെന്റ് മാർച്ച് ഫെബ്രുവരി 18 ലേക്ക് മാറ്റി. ഡൽഹി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സമര തീയ്യതിയിൽ മാറ്റം വരുത്താൻ ഇന്നലെ തൃശൂരിൽ ചേർന്ന സംസ്ഥാന പ്രവർ ത്തകസമിതി യോഗം തീരുമാനിച്ചത്.



0 Comments