LATEST

6/recent/ticker-posts

കൊടുവള്ളി മുസ്‌ലിം യത്തീംഖാന വാർഷികത്തിന് 17-ന് തുടക്കം




കൊടുവള്ളി- കൊടുവള്ളി മുസ്‌ലിം യത്തീംഖാന 46-ാം വാർഷികം 17,18,19 തീയതികളിലായി യത്തീംഖാന കാംപസിൽ പ്രത്യേകം തയ്യാറാക്കിയ ടി.കെ. പരീക്കുട്ടി ഹാജി നഗറിൽ നട ക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിലറിയിച്ചു.

ഉദ്ഘാടനസമ്മേളനം, മതപ്രഭാഷണം. മഹല്ല് നേതൃസംഗമം, വനിതാസംഗമം, പ്രവാസി മീറ്റ്, അനുസ്മരണസമ്മേളനം തുടങ്ങി വിവിധ പരിപാടികളാണ് വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. പരിപാടിയുടെ മുന്നോടിയായി 16-ന് വ്യാഴാഴ്ച വൈകീട്ട് നാലിന് കെ.എം .ഒ. പ്രസിഡൻറ് പി.ടി.എ. റഹീം എം.എൽ.എ. പതാകയുയർത്തും.

തുടർന്ന്, യത്തീംഖാന -ഹുദവി വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള വിളംബരജാഥ നടക്കും.

17-ന് രാവിലെ എട്ടുമുതൽ നടക്കുന്ന സ്മൃതിപഥ പ്രയാണത്തിന് ഹുദവി പണ്ഡിതർ നേതൃത്വം നൽകും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ കളക്ടർ സ്നേഹിൽകുമാർ സിങ്, വഖഫ് ബോർഡ് ചെയർ മാൻ എം.കെ. സക്കീർ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അലി അബ്ദു ള്ള, ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളി ക്കോട് എന്നിവർ പങ്കെടുക്കും.



18-ന് ശനിയാഴ്ച രാവിലെ 10 മുതൽ മഹല്ല് നേതൃസംഗമം നടക്കും. ഉച്ചയ്ക്ക് രണ്ടിന് വനിതാ സമ്മേളനം നടക്കും. വൈകീട്ട് നാലിന് നടക്കുന്ന പ്രവാസി സംഗമം കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യും.

19-ന് നടക്കുന്ന വാർഷിക സന്ദർശന പരിപാടി രാവിലെ എട്ടിന് ആരംഭിക്കും. വൈകീട്ട് മൂന്നിന് അനുസ്മരണ സമ്മേളനം നടക്കും. രാത്രി എട്ടിന് നട ക്കുന്ന സമാപന പ്രാർഥനയ്ക്ക് മു ഹമ്മദ് ഹൈതമി വാവാട് നേതൃ ത്വം നൽകും.



പത്രസമ്മേളനത്തിൽ യത്തീം ഖാന പ്രസിഡന്റ് പി.ടി.എ. റഹീം. എം.എൽ.എ., വൈസ് പ്രസിഡൻ്റ് കോതൂർ മുഹമ്മദ്, ജോയിൻ്റ് സെക്രട്ടറി ടി.കെ. മുഹമ്മദ്, സി.പി. അബ്ദുള്ളക്കോയ തങ്ങൾ, താന്നിക്കൽ മുഹമ്മദ്, സി.പി. അബ്ദുൽ മജീദ്, പി.ടി .എ. ലത്തീഫ്, പി.പി. മുഹമ്മദ്, അബ്ദുൽ മജീദ്, ബഷീർ ഹുദവി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments