LATEST

6/recent/ticker-posts

താമരശ്ശേരി പഴയ സ്റ്റാൻ്റിൽ രാത്രി ബസ്സ് നിർത്തിയില്ല, സ്കാനിയ ബസ് ജീവനക്കാർക്കെതിരെ പരാതിയുമായി വിദ്യാർഥിനി



താമരശ്ശേരി: ബാംഗ്ലൂരിൽ നിന്നും താമരശ്ശേരി യിലേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയെ താമരശ്ശേരി പഴയ സ്റ്റാൻ്റിൽ ഇറക്കാൻ വിസമ്മതിച്ച കെ.എസ്.ആർ.ടി.സിസ്കാനിയ ബസ് ജീവനക്കാർക്കെതിരെ പരാതി.ബാഗ്ലുരുവിൽ ഏവിയേഷൻ കോഴ്സിന് പഠിക്കുന്ന താമരശ്ശേരി കെടവൂർ വാഴക്കാലയിൽ സ്വദേശിനി ,ബാഗ്ലൂർ സാറ്റലൈറ്റ് സ്റ്റാൻ്റിൽ നിന്നും ഇന്നലെ ഉച്ചക്ക് 1.45 ഓടെ യാണ് ഒറ്റക്ക് താമരശ്ശേരി യിലേക്ക് ബസിൽ കയറി യത്. രാത്രി 10 ന് പഴയ ബസ്സ്റ്റാൻഡിൽ ഇറക്കാനാവശ്യപ്പെട്ടിട്ടുംനിർത്താതെ കാരാടി ഡിപ്പോ ക്കരികിൽ ഇറക്കിവിട്ടത്. രാത്രി എട്ടരയോടെ താമരശ്ശേരിയിൽ എത്തിച്ചേരേണ്ടിയിരുന്ന ബസ് ഒന്നര മണിക്കൂർ വൈകി 10ഓടെയാണ് താമരശ്ശേരിയിൽ എത്തിയത്.
പിന്നീട് പിതാവിനെ വിളിച്ചു വരുത്തി വീട്ടിലേക്ക് പോകുകയായിരുന്നു.

Post a Comment

0 Comments