LATEST

6/recent/ticker-posts

പ്രതിവര്‍ഷം 15,000 രൂപ ലഭിക്കും; ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ സമയമായി



ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
അവസാന തീയതി ഡിസംബര്‍ 26.

*ആര്‍ക്കെല്ലാം അപേക്ഷിക്കാം?* 
2023, 24 അധ്യയനവര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി., പ്ലസ് ടു/വി.എച്ച്.എസ്.ഇ. പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം.

ബിരുദതലത്തില്‍ 80 ശതമാനം മാര്‍ക്കോ ബിരുദാനന്തരബിരുദ തലത്തില്‍ 75 ശതമാനം മാര്‍ക്കോ ഉള്ളവര്‍ക്കും അപേക്ഷിക്കാം.
 *യോഗ്യത* 
കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യന്‍(എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി എന്നീ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്.

എ പ്ലസ് നേടിയവര്‍ക്ക് 10,000 രൂപയും ബിരുദ തലത്തില്‍ 80 ശതമാനം മാര്‍ക്കോ / ബിരുദാനന്തര ബിരുദ തലത്തില്‍ 75% മാര്‍ക്കോ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 15,000 (പതിനയ്യായിരം രൂപ മാത്രം) രൂപയുമാണ് ലഭിക്കുക.

ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തില്‍ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെയും പരിഗണിക്കും.

അപേക്ഷര്‍ക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് / ഷെഡ്യൂള്‍ഡ് ബാങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.

 *അപേക്ഷ* 
www.scholarship.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്‌തോ ആണ് അപേക്ഷിക്കേണ്ടത്. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ആധാര്‍, ഇമെയില്‍ വിലാസം എന്നിവയാണ് അപേക്ഷിക്കാന്‍ ആവശ്യമായത്.

ഓണ്‍ലൈനായി അപേക്ഷിച്ചതിന്റെ പകര്‍പ്പ് പ്രിന്റെടുത്ത് നിശ്ചിത തീയതിക്കുളളില്‍ വിദ്യാര്‍ഥി മുന്‍പ് പഠിച്ചിരുന്ന സ്ഥാപന മേധാവിക്ക് സമര്‍പ്പിച്ചിരിക്കണം.


കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300524, 04712302090.

Notification: www.scholarship.minoritywelfare.kerala.gov.in/shared_area/dmw/notification/PJMS_27856_PJMS%202024-25.pdf

Apply for Prof. Joseph Mundassery Scholarship Award


Post a Comment

0 Comments