28.09.2024
9:50pm
താമരശ്ശേരി ചുരം ഏഴാം വളവിൽ മരം കയറ്റി വന്ന ലോറി മറിഞ്ഞത് കാരണത്താൽ ഉണ്ടായ ഗതാഗത തടസ്സം നീങ്ങാൻ മണിക്കൂറുകൾ എടുക്കും എന്ന് അറിയാൻ കഴിഞ്ഞു.
തടിക്കഷണങ്ങൾ മാറ്റി, ലോറി ഉയർത്താനുള്ള ജെ. സി. ബി, ക്രെയിൻ തുടങ്ങിയ വാഹനങ്ങൾ അടിവാരത്ത് നിന്നും പുറപ്പെട്ടിട്ടുണ്ട്. പക്ഷെ ഗതാഗത തടസ്സവും, മറ്റു വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിട്ടത് കാരണത്താലും ക്രെയിനും, ജെ. സി. ബിയും അവിടെ എത്താൻ സമയമെടുക്കും എന്നാണ് വിവരം ലഭിച്ചത്.
ലോറി ഉയർത്തി ഗതാഗത തടസ്സം നീങ്ങുന്നത് വരെ, വലിയ ചരക്ക് വാഹനങ്ങൾ ചുരത്തിൽ പ്രവേശിക്കാതിരിക്കുന്നത് ആയിരിക്കും ഉചിതം.
0 Comments