കൊടുവളളി -കൊടുവള്ളി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ യുഡിഎഫ് സ്ഥാനാർഥികൾ പിൻവലിച്ചതോടെ എൽഡിഎഫ് പാനൽ ഭരണസമിതിയി ലേക്ക് എതിരില്ലാതെ തിരഞ്ഞ ടുക്കപ്പെടും. പത്രിക പിൻവലി ക്കാനുള്ള അവസാന തീയതിയായ ഇന്നലെ 10 സ്ഥാനങ്ങളിലേക്ക് യുഡിഎഫ് സ്ഥാനാർഥികൾ നൽകിയ പത്രിക പിൻവലിച്ചതോടെയാണ് എൽഡിഎഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത്.
യുഡിഎഫ് പിന്മാറിയതിനു പിന്നിൽ ഇരു മുന്നണികളും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണം ശക്തമാണ്. എൽ ഡിഎഫ് പാനലിലുള്ള ഒ.പി.ഐ. കോയ, കെ.ഷറഫുദ്ധീൻ, ഒ.പുഷ്പൻ, എം.പി.മൊയ്തീൻ കോയ, എ.പി.സിദ്ദീഖ്, ഷംസുദ്ധീൻ പ്രാവിൽ, വി.കെ.അബ്ദുൽ കലാം, ഒ.ഷബീർ, അമൽ മോഹൻ, സിദ്ദിഖ് കാരാട്ട് പോ യിൽ, ഒ.നിഷിത, പി.പി.റംല, ഷെറീന കുന്നുമ്മൽ എന്നിവരെ തിരഞ്ഞെടുത്തു. പുതിയ ഭരണ സമിതി ഒക്ടോബർ 6ന് ചുമതല യേൽക്കും.
0 Comments