LATEST

6/recent/ticker-posts

കിഴക്കോത്ത് കുടുംബശ്രീ സി ഡി എസ് ബാലസദസ്സ് ചോദ്യപ്പെട്ടികൾ സ്ഥാപിച്ചു



ബാലസഭ - ബാലസദസ്സുമായി ബന്ധപ്പെട്ട് കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ പന്നൂർ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, GMUP എളേറ്റിൽ, MJ ഹയർ സെക്കണ്ടറി സ്കൂൾ വട്ടോളി എന്നീ വിദ്യാലയങ്ങളിൽ ചോദ്യപ്പെട്ടികൾ സ്ഥാപിച്ചു, വിദ്യാർത്ഥികൾക്ക് അവരുടെ പ്രദേശത്തോ അവർ ഇടപെടുന്ന മേഖലകളിലോ കണ്ടെത്തുന്ന സാമൂഹിക പ്രേശ്നങ്ങളെ ചോദ്യങ്ങളായോ നിർദേശങ്ങളായോ എഴുതി തൗയാറാക്കി ചോദ്യപെട്ടിയിൽ നിക്ഷേപിക്കാം ഇവ ബാലസാദസ്സിന് മുന്നോടിയായി പഞ്ചായത്തിൽ ശേഖരിക്കുകയും ബാലസാദസ്സിൽ വായിക്കുകയും ചെയ്യും
     കേരളത്തിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ വാർഡുകളിലും ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് ഉച്ചകഴിഞ്ഞു 2 മണിമുതൽ 5 മണിവരെ ബാലസാദാസ്സുകൾ നടക്കും കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യുകയും കുട്ടികളുടെ അവകാശങ്ങളും കടമകളും ചർച്ച ചെയ്യുകയും ചെയ്യുന്ന വേദിയാണ് ബാലസദസ്സ്.
      കിഴക്കോത്ത് കുടുംബശ്രീ സി ഡി എസ് ചെയ്യർപേഴ്സൺ ശ്രീമതി ജസീറ എൻ പി പ്രാധാനധ്യാപകർക്ക് ചോദ്യപ്പെട്ടികൾ കൈമാറി, വൈസ് ചെയർ പേഴ്സൺ ശ്രീമതി ഉനൈസത്ത്,ബാലസഭ റിസോഴ്സ് പേഴ്സൺ ശ്രീമതി സുഹൈന പി കെ, അധ്യാപകർ,സി ഡി എസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു

Post a Comment

0 Comments