കൊടുവള്ളി നഗരസഭ വസ്തു നികുതി അദാലത്ത്
കൊടുവള്ളി നഗരസഭയിൽ 150 ചതുരശ്ര മീറ്ററിൽ കുറവ് വിസ്തീർണ്ണമുള്ളതും കെട്ടിട നമ്പർ ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാൽ വസ്തുനികുതി അടവാക്കാൻ കഴിയാതെ നിൽക്കുന്നതുമായ കെട്ടിടങ്ങളുടെ കാര്യത്തിലും പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ വസ്തു നികുതി ഒഴിവാക്കുന്ന കാര്യത്തിലുമുള്ള പരാതികൾ പരിശോധിച്ച് തീർപ്പ് കൽപിക്കുന്നതിലേക്കായി ഡാറ്റാ പ്യൂരിഫിക്കേഷന്റെ ഭാഗമായിട്ടുള്ള വസ്തു നികുതി അദാലത്ത് 03-09-2024 ന് ചൊവ്വാഴ്ച കാലത്ത് 10 മണി മുതൽ കൊടുവള്ളി നഗരസഭ കമ്യൂണിറ്റി ഹാളിൽ വെച്ച് നടത്തുന്നതാണ്.
പരാതികൾ ബോധിപ്പിക്കാനുള്ളവർ പരാതി സംബന്ധിച്ച് ലഭ്യമായ എല്ലാ രേഖകളുടെയും പകർപ്പും ലഭ്യമായ കെട്ടിട നമ്പറുകളും സഹിതം നേരിട്ട് ഹാജറാകേണ്ടതാണ്.
തിയ്യതി : 03-09-2024 ചൊവ്വാഴ്ച 10 മണി മുതൽ
സ്ഥലം : കൊടുവള്ളി നഗരസഭാ കമ്യൂണിറ്റി ഹാൾ
(ഒപ്പ്)
ചെയർമാൻ സെക്രട്ടറി
കൊടുവള്ളി നഗരസഭ
0 Comments